Expatriate Died | കാസർകോട് സ്വദേശി അബുദബിയിൽ കുഴഞ്ഞുവീണ് മരിച്ചു
Nov 11, 2023, 21:45 IST
അബുദബി: (KasargodVartha) കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു നീലേശ്വരം തൈക്കടപ്പുറം എ എൽ പി സ്കൂളിന് സമീപത്തെ റഫീഖ് (41) ആണ് മരിച്ചത്. കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണെന്ന് നിഗമനം.
രണ്ടുവർഷം മുമ്പാണ് റഫീഖ് നാട്ടിൽ പോയി തിരിച്ചുവന്നത്. നീലേശ്വരം കെ എം സി സി പ്രവർത്തകനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കൾ അറിയിച്ചു. മുഹമ്മദ്-ഹഫ്സത് ദമ്പതികളുടെ മകനാണ്. ഭാര്യ: ആരിഫ തൈക്കടപ്പുറം. മക്കൾ: റിസ, മുഹമ്മദ്. സഹോദരങ്ങൾ: ഇർശാദ്, യൂസഫ്, റംശീദ.