നാലപ്പാട് ട്രോഫി: നെല്ലറ ബ്രദേര്‍സ് ജേതാക്കളായി
Nov 30, 2014, 09:55 IST
ദുബൈ:(www.kasargodvartha.com 30.11.2014) ജിംഖാന ഗള്‍ഫ് കമ്മിറ്റി സംഘടിപ്പിച്ച നാലപ്പാട് ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ നെല്ലറ ബ്രദേര്‍സ് ട്രോഫി കരസ്ഥമാക്കി. പ്രഗല്‍ഭരായ റിയല്‍ എക്‌സ്പ്രസ്സ് അബുദാബിയെ ഏകപക്ഷ്യമായ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശക്തരായ നെല്ലറ ബ്രദേര്‍സ് വിജയിച്ചത്. പ്രമുഖരായ 24 ഇന്ത്യന്‍ ടീമുകള്‍ തങ്ങളുടെ ശക്തമായ പ്രകടനം കാഴ്ച വെച്ച ടൂര്‍ണമെന്റില്‍ കാണികളുടെ ആര്‍പ്പ് വിളികളാല്‍ ആവേശകരമായിരുന്നു.
വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ജേതാക്കള്‍ക്ക് നാലപ്പാട് ട്രോഫി സമ്മാനിച്ചു. അഹ്‌മദ് അഷ്‌റഫ്, മുഹമ്മദ് കീഴൂര്‍, മുഹമ്മദ് കുഞ്ഞി ഖാദിരി, ഹനീഫ മരവയല്‍, എം.എ.മുഹമ്മദ് കുഞ്ഞി, റാഫി കല്ലട്ര, അഷ്‌റഫ് ബ്രിട്ടീഷ്, നാസര്‍ വെളിയങ്കോട്, അമീര്‍ കല്ലട്ര, റഹ്‌മാന്‍ കൈനോത്ത്, അബ്ദുല്‍ അസീസ് സി.ബി, റഹ്‌മാന്‍ കടങ്കോട്, റാഫി പള്ളിപ്പുറം, ഹനീഫ ടി.ആര്‍, ഇല്യാസ് പള്ളിപ്പുറം, സാബിര്‍ വളപ്പില്‍, ആരിഫ് മരവയല്‍ തുടങ്ങിയവര്‍ ട്രോഫികളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Dubai, Football, tournament, Yahya-Thalangara, second-prize, India, Sports, Gulf, Nalapad football trophy: Nellara brothers won
Advertisement: