നാദക് ബ്ലൂ സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ്-2014ന് വ്യാഴാഴ്ച പന്തുരുളും
Oct 22, 2014, 09:30 IST
ദുബൈ: (www.kasargodvartha.com 22.10.2014) ബ്ലൂ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സിഫില്‍ അംഗങ്ങളായിട്ടുള്ള തിരഞ്ഞെടുത്ത 10 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഇലവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് വ്യാഴാഴ്ച്ച രാത്രി 10.30 നു ജിദ്ദ സിത്തീന്‍ സ്ട്രീറ്റിലെ പഴയ ബദര്‍ ബേക്കറിക്ക് പിന്‍വശമുള്ള സ്‌റ്റേഡിയത്തില്‍ തുടക്കമാകും. സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡണ്ട് ഹിഫ്‌സു റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ ഇന്ത്യന്‍ താരം റ്റൈറ്റാനിയം നജ്മുദ്ദീന്‍ മുഖ്യാതിഥി ആയിരിക്കും.
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ സിഫ് എ ഡിവിഷന്‍ റണ്ണറപ്പുകളായ നാദക് ബ്ലൂ സ്റ്റാര്‍ എ ബി ഡിവിഷന്‍ ജേതാക്കളായ യങ്ങ് ചാല്ലഞ്ചേഴ്‌സുമായി ഏറ്റുമുട്ടും. അന്നേദിവസം രണ്ടാം മത്സരത്തില്‍ യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ് യാസ് ക്ലബു മായി മാറ്റുരക്കും. തുടര്‍ന്നുള്ള എല്ലാ വ്യഴാഴ്ചകളിലും രാത്രി 10:30 മുതല്‍ മൂന്നു മത്സരങ്ങള്‍ വീതം അരങ്ങേറുന്ന ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 11 നും ഫൈനല്‍ ഡിസംബര്‍ 18 നുമായിരിക്കും നടക്കുകയെന്ന് ബ്ലൂ സ്റ്റാര്‍ ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജിദ്ദയിലെ നൂറുകണക്കിനു വരുന്ന മലയാളി ഫുട്ബാള്‍ താരങ്ങള്‍ക്കു അവരുടെ കഴിവ് തെളിയിക്കാനും സിഫ് ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ മറ്റൊരു വേദിയുടെ അപര്യാപ്തത പരിഹരിക്കാനും ഒരു പരിധി വരെ ബ്ലൂ സ്റ്റാര്‍ ടൂര്‍ണമെന്റുകള്‍ വഴിയൊരുക്കുന്നുവെന്നും, ജിദ്ദക്കകത്തും പുറത്തും നിന്നുള്ള പ്രമുഖ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിയുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ബ്ലൂ സ്റ്റാര്‍ ക്ലബ് ഭാരവാഹികളായ അബ്ദുല്‍ കരീം, ഷരീഫ് പൂങ്ങോട്, ഷഫീഖ് പട്ടാമ്പി, ഫിറോസ് നീലാംമ്പ്ര, മുസ്തഫ ഇരുമ്പുഴി, അജീഷ് കരുവാരകുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Football, Gulf, Sports, Blue Star.
Advertisement: