ഡോ. ലത്വീഫ്, അഷ്‌റഫ് കര്‍ള, നിയാസ് ഇ കുട്ടി, ദില്‍മ എന്നിവര്‍ക്ക് മുട്ടം സരിഗമ എക്‌സലന്‍സ് അവാര്‍ഡ്
Sep 1, 2016, 13:00 IST
ദുബൈ: (www.kasargodvartha.com 01/09/2016) യു.എ.ഇ. കേന്ദ്രമായി കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മുട്ടം സരിഗമയുടെ എക്‌സലന്‍സി അവാര്‍ഡ് പ്രഖ്യാപിച്ചു.
മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള (സാംസ്‌കാരിക കല), ദുബൈ കോടതിയിലെ ഉദ്യോഗസ്ഥന്‍ ഡോ. വി.എ. ലത്വീഫ് (സാമൂഹ്യ സേവനം), റേഡിയോ ഏഷ്യ അവതാരിക ദില്‍മ എന്ന അംബിക പ്രജീഷ് (കല), ഏഷ്യാനെറ്റ് റേഡിയോ അവതാരകന്‍ നിയാസ് ഇ കുട്ടി (കല) എന്നിവരാണ് അവാര്‍ഡിനര്‍ഹരായതെന്ന് ജൂറി ചെയര്‍മാന്‍ പുന്നക്കന്‍ ബീരാന്‍ ഹാജി, സരിഗമ പ്രസിഡണ്ട് സി.പി. ജലീല്‍, ജനറല്‍ സെക്രട്ടറി കെ.ടി.പി. ഇബ്രാഹിം, ജൂറി അംഗങ്ങളായ പുന്നക്കന്‍ മുഹമ്മദലി, എ. ജനാര്‍ദ്ദനന്‍ എന്നിവര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് ദുബൈയില്‍ വെച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പെടുത്തിയത്.
Keywords: Dubai, Award, Annual Fest, Court, Club, Declaired, Muttam Sarigama Excellence Award, UAE, Arts, Social Work.