Violation | മുത്തൂറ്റ് എക്സ്ചേൻജിന് യുഎഇയിൽ വിലക്ക്; ലൈസൻസ് റദ്ദാക്കി
അബുദബി: (KasargodVartha) യുഎഇയിലെ സ്വർണ- വിനിമയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് എക്‌സ്‌ചേൻജിന്റെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി. ബാങ്കിംഗ് നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് യു എ ഇ വാർത്താ ഏജൻസിയായ വാം (WAM) റിപോർട്ട് ചെയ്തു. 2018-ലെ ഫെഡറൽ നിയമം നമ്പർ (14) പ്രകാരമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
'ബാങ്കിംഗ് നിയമ ലംഘനം'
യുഎഇ സെൻട്രൽ ബാങ്കിന്റെ കർശന നിരീക്ഷണത്തിലായിരുന്നു മുത്തൂറ്റ് എക്‌സ്‌ചേൻജ്. സ്ഥാപനം ബാങ്കിംഗ് നിയമങ്ങളും ധനകാര്യ നിയന്ത്രണങ്ങളും ലംഘിച്ചതായി അധികൃതർ കണ്ടെത്തി. ഒരു ബാങ്ക് അല്ലെങ്കിൽ ഫൈനാൻസ് കമ്പനി എത്ര രൂപയുടെ ബിസിനസ് ചെയ്യണമെന്ന് യുഎഇയിൽ നിയമമുണ്ട്.
അതുപോലെ, അവരുടെ കൈയിൽ എത്ര രൂപയുടെ സ്വന്തം പണം ഉണ്ടായിരിക്കണം എന്നും ഒരു നിശ്ചിത തുക നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് ബാങ്കുകൾ പെട്ടെന്ന് തകർന്നു പോകുന്നത് തടയാനാണ്.
മുത്തൂറ്റ് എക്സ്ചേഞ്ച് ഈ നിയമങ്ങൾ പാലിച്ചിട്ടില്ല എന്നാണ് കണ്ടെത്തിയത്.
മുത്തൂറ്റ് എക്‌സ്‌ചേൻജിന്റെ ലൈസൻസ് റദ്ദാക്കൽ യുഎഇയിലെ പ്രവാസി മലയാളികൾക്കും പ്രത്യേകിച്ചും മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉപഭോക്താക്കൾക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. പണം മാറ്റുന്നതിനും മറ്റ് ധനകാര്യ സേവനങ്ങൾക്കും ഇനി മുത്തൂറ്റ് എക്‌സ്‌ചേഞ്ചിനെ ആശ്രയിക്കാൻ കഴിയില്ല. എന്നിരുന്നാലും അൽ അൻസാരിയും അൽ ഫർദാനുമാണ് യുഎഇയിൽ ഈ മേഖലയിലെ വലിയ സ്ഥാപനങ്ങൾ.
#MuthootExchange #UAE #licenseRevoked #banking #finance #remittance