കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ 19 ന് ദോഹയില്‍
Feb 10, 2016, 09:30 IST
ദോഹ: (www.kasargodvartha.com 10/02/2016) ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സിയുടെ സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന ജില്ലാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സംബന്ധിക്കാന്‍ കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ ഫെബ്രുവരി 19 ന് ദോഹയിലെത്തും.
2015 ല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ബെസ്റ്റ് വിക്കറ്റ് കീപ്പറിനുള്ള അവാര്‍ഡ് നേടിയ അസ്ഹറുദ്ദീന്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കേരള ടീമിന് വേണ്ടി മഹാരാഷ്ട്രക്കെതിരേയും സൗരാഷ്ട്രക്കെതിരെയും മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയിരുന്നു. കാസര്‍കോട് തളങ്കര സ്വദേശിയാണ്. കാസര്‍കോട് നിന്ന് നാലാമത്തേതും തളങ്കരയില്‍ നിന്ന് ആദ്യത്തെ രഞ്ജി താരവുമാണ് അസ്ഹറുദ്ദീന്‍.
19, 26 തീയതികളിലായി നടക്കുന്ന മത്സരത്തില്‍ ജില്ലയിലെ അഞ്ച് മണ്ഡലം കെ എം സി സി ടീമുകള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Keywords : Doha, Qatar, Gulf, Sports, Cricket Tournament, Muhammed Azharudheen.