ദുബൈ പ്രവാസിയായ കാഞ്ഞങ്ങാട്ടുകാരി കൊച്ചിയില്‍ സൗന്ദര്യ റാണി
May 30, 2017, 17:18 IST
ദുബൈ: (www.kasargodvartha.com 30.05.2017) ലോക സുന്ദരികളുടെ പ്രിയ നാടായ ദുബൈയില്‍ നിന്ന് ഒരു സുന്ദരി കൂടി കേരളത്തില്‍ കിരീടം ചൂടി. മംഗളൂരുവില്‍ സ്ഥിര താമസമാക്കിയ കാഞ്ഞങ്ങാട് സ്വദേശിനി വിജയലക്ഷ്മി രതീഷാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന മിസിസ് ഗ്ലോബല്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി 2017 സൗന്ദര്യ മത്സരത്തില്‍ ഒന്നാമതെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 25 പേരെ പിന്നിലാക്കി കിരീടം ചൂടിയ വിജയലക്ഷ്മിക്ക് അഞ്ച് ലക്ഷം രൂപയും ഉപഹാരങ്ങളും ലഭിച്ചു. കഴിഞ്ഞ മാസം ദുബൈയില്‍ നടന്ന ഓഡീഷനിലാണ് വിജയലക്ഷ്മിക്ക് കൊച്ചിയിലേയ്ക്ക് ടിക്കറ്റ് ലഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായിരുന്നു കൊച്ചിയിലെ മത്സരം. മികച്ച നര്‍ത്തകി കൂടിയായ വിജയലക്ഷ്മി എല്ലാ വിഭാഗത്തിലും ഒന്നാമതായി.
നേരത്തെ യു എ ഇയില്‍ നടന്ന സൗന്ദര്യ മത്സരങ്ങളിലൊക്കെ ഇവര്‍ റാണിപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്. എന്‍ എം സി ഗ്രൂപ്പില്‍ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് സ്വദേശി രതീഷാണ് ഭര്‍ത്താവ്. മക്കള്‍: ആദിത്യ, സംരീന്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന മിസിസ് ഇന്ത്യാ കേരളാ മത്സരത്തില്‍ ദുബൈയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനി സിതാര അഷ്‌റഫ് രണ്ടാം സ്ഥാനം നേടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Dubai, Kasaragod, Kanhangad, Winner, Kochi, Competition, Featured, Vijayalakshmi Ratheesh.