മേല്‍പറമ്പ് പ്രവാസി ലീഗ്; വളപ്പില്‍ ബുള്‍സ് ജേതാക്കളായി
Feb 21, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 21/02/2016) മേല്‍പറമ്പ് നിവാസികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ എറൌണ്ട് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് മേല്‍പറമ്പ് പ്രവാസി ലീഗ് (എം പി എല്‍-5) ബ്രിട്ട് കാര്‍ട്ട് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ദുബൈ കിസീസ് എമ്പറര്‍ സ്‌റ്റേഡിയത്തില്‍ നടന്നു.
ഓണ്‍ലൈന്‍ ലേലം വഴി കളിക്കാരെ തിരഞ്ഞെടുക്കുന്ന നൂതന പ്രക്രിയയിലൂടെ ഫ്രണ്ട് മേല്‍പറമ്പ്, ഫൈറ്റേര്‍സ് കട്ടക്കാല്‍, ചോയ്‌സ് കുന്നില്‍, അപ്‌സര അവഞ്ചെര്‍സ് ഒറവങ്കര, ഫാസ്‌ക് പള്ളിപ്പുറം, വാരിയെര്‍സ് ചെമ്പരിക്ക, ബ്ലാസ്‌റ്റെര്‍സ് ദേളി, സ്റ്റീല്‍ ഹാക്‌സ് കായിന്റടി, എഫ്.സി മാക്കോട്, വളപ്പില്‍ ബുള്‍സ്, യുണൈറ്റഡ് ഫ്രണ്ട് നയാ ബസാര്‍, മില്‍ ജംങ്ഷന്‍ എഫ്.സി തുടങ്ങിയ 12 ടീമുകള്‍ ആവേശകരമായ കളിയില്‍ മാറ്റുരച്ചു. അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സ്റ്റീല്‍ ഹാക്‌സ് കായിന്റടിയെ പരാജയപ്പെടുത്തി വളപ്പില്‍ ബുള്‍സ് എം പി എല്‍- 5 ബ്രിട്ട് കാര്‍ട്ട് ട്രോഫി സ്വന്തമാക്കി.
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍ സമീര്‍ കട്ടക്കാല്‍, മികച്ച സ്‌ട്രൈക്കര്‍ അജയ് കൈനോത്ത്, മികച്ച ഡിഫന്‍ഡര്‍ റാഷിദ് കല്ലട്ര, മികച്ച ഗോള്‍ കീപ്പര്‍ നാസിം ചെമ്പരിക്ക, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരായി മുഹമ്മദ് നാസിം, മുഹമ്മദ് കീഴൂര്‍, അസീസ് എന്നിവരെ തിരഞ്ഞെടുത്തു.
വിജയികള്‍ക്ക് ബ്രിട്ടീഷ് ഗ്രൂപ്പ് ചെയര്‍മാന്‍ അഷ്‌റഫ് ബ്രിട്ടീഷ്, മുഹമ്മദ് കുഞ്ഞി ഖാദിരി, എം.എ മുഹമ്മദ് കുഞ്ഞി, ഖാലിദ് എ.ആര്‍, ഹനീഫ ടി.ആര്‍, ഹനീഫ മരവയല്‍, നഫീര്‍ അബ്ദുല്‍ നാസര്‍, അഷ്‌റഫ് വളപ്പില്‍, ഇര്‍ഷാദ് ഇബ്രാഹിം, ഫൈസല്‍ ഉലൂജി, ഹക്കീം ഒറവങ്കര, നൂര്‍ഷ ദേളി, ഷുഹൈബ് കല്ലട്ര, അഹ് മദ് മരവയല്‍, നിസാര്‍ കൈനോത്ത്, മുഹമ്മദ് കീഴൂര്‍, മലബാര്‍ ഗോള്‍ഡ് പ്രതിനിധികളായ ഹംസ, അന്‍വര്‍ സി.എല്‍ തുടങ്ങിയവര്‍ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്തു. വിമാന ടിക്കറ്റ് മുതല്‍ കളിപ്പാട്ടങ്ങള്‍ വരെയുള്ള നിരവധി സമ്മാനങ്ങള്‍ ഭാഗ്യ പരീക്ഷണങ്ങളിലൂടെ കാണികള്‍ക്ക് വേണ്ടിയും ഒരുക്കിയിരുന്നു.
യാസര്‍ കുന്നില്‍, അബ്ദുല്‍ അസീസ് സി.ബി, ഹാരിസ് കല്ലട്ര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Keywords : Dubai, Football Tournament, Sports, Winners, Gulf, Championship, Melparamba.