city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊവാസ് സുപ്രീം കൗണ്‍സില്‍ ഭാരവാഹികള്‍

ദുബൈ: (www.kasargodvartha.com 09/06/2016) ജീവകാരുണ്യ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ച പ്രവാസി സംഘടനയായ മൊവാസ് (മൊഗ്രാല്‍ പുത്തൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍) ന്റെ പുതിയ സുപ്രീം കൗണ്‍സില്‍ നിലവില്‍ വന്നു. ദുബൈ റാഫി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ചേര്‍ന്ന മൊവാസ് എക്‌സിക്യൂട്ടീവ് യോഗം ഐക്യകണ്‌ഠേന അടുത്ത ഒരുവര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു.

ഭാരവാഹികളായി സക്കീര്‍ അഹ് മദ് പി എസ് എം (പ്രസിഡണ്ട്), പി.ജി. ഷംസുദ്ദീന്‍ (ചെയര്‍മാന്‍), ഹമീദലി പുത്തൂര്‍ (ജനറല്‍ സെക്രട്ടറി), കെ. പി. റഫീഖ് (ട്രഷറര്‍), എ.കെ. കരീം മൊഗര്‍ (അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍), അബ്ദുല്ലക്കുഞ്ഞി എടമ്പളം, കിലാബ് സുബൈര്‍, സാലിം ബള്ളൂര്‍ (വൈസ് ചെയര്‍മാന്മാര്‍), അബ്ദുല്ല മജല്‍, റഹീം നെക്കര, ഇല്യാസ് മേനത്ത് (വൈസ് പ്രസിഡണ്ടുമാര്‍), അബൂബക്കര്‍ സിദ്ദീഖ് മഠത്തില്‍, മുസ്തഫ കോട്ടക്കുന്ന്, കെ.ജെ ഷിഹാബ് (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

വിവിധ ഉപസമിതികള്‍ക്കുള്ള കണ്‍വീനര്‍മാരായി അബ്ദുര്‍ റഹീം പുത്തൂര്‍ (വെല്‍ഫയര്‍ വിംഗ്), അഷ്‌റഫ് മീത്തലെ (മെഡിക്കല്‍ എയ്ഡ്), സുബൈര്‍ പുത്തൂര്‍ (പ്രവാസി ക്ഷേമനിധി), സമീര്‍ അബ്ദുര്‍ റഹ് മാന്‍ (പബ്ലിസിറ്റി വിംഗ്), മഅ്ഷൂഖ് കടവത്ത് (സ്‌പോര്‍ട്‌സ് വിംഗ്) എന്നിവരെ തിരഞ്ഞെടുത്തു. മുസ്തഫ ബള്ളൂര്‍, ഷാഫി കമ്പാര്‍, തൗസീഫ് മഹ് മൂദ്, ഖലീല്‍ നക്കര, ഡി.പി. മുഷ്താഖ് എന്നിവര്‍ സുപ്രിം കൗണ്‍സില്‍ സ്ഥിരം ക്ഷണിതാക്കളാണ്.

നേരത്തെ ഫ്‌ളോറ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന അഞ്ചാമത് മൊവാസ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2015-16 വര്‍ഷത്തെ മൊവാസ് വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും സെക്രട്ടറി ഇല്യാസ് മേനത്ത് അവതരിപ്പിച്ചു. പട്ടിണി വിമുക്ത ഗ്രാമം പദ്ധതിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വെല്‍ഫയര്‍ സമിതി കണ്‍വീനര്‍ അബൂബക്കര്‍ സിദ്ദീഖ് അവതരിപ്പിച്ചു. ചെയര്‍മാന്‍ സക്കീര്‍ അഹ് മദ് അധ്യക്ഷത വഹിച്ചു.
മൊവാസ് സുപ്രീം കൗണ്‍സില്‍ ഭാരവാഹികള്‍
മൊവാസ് സുപ്രീം കൗണ്‍സില്‍ ഭാരവാഹികള്‍


Keywords:  Dubai, Gulf, Office- Bearers, Mowas Supreme council office bearers, Mowas Mogral Puthur, Meeting.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia