Fined | യുഎഇയില്‍ അവശ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കിയതിന് 100 സ്ഥാപനങ്ങള്‍ക്ക് പിഴ; വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പുമായി അധികൃതര്‍
ദുബൈ: (www.kasargodvartha.com) യുഎഇയില്‍ അവശ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കിയതിന് 100 സ്ഥാപനങ്ങള്‍ക്ക് പിഴ. വരുംദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്തുമെന്നും വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടിയെന്നും യുഎഇ സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ് നല്കി. ചികന്‍, മുട്ട തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്കാണ് സര്‍കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ അമിതവില ഈടാക്കിയത്.
അവശ്യവസ്തുക്കള്‍ക്ക് അതോറിറ്റി നിശ്ചയിച്ച വിലയേക്കാള്‍ ഉയര്‍ന്ന വില ഈടാക്കണമെങ്കില്‍ സൂപര്‍ മാര്‍കറ്റുകള്‍ പ്രത്യേകം അനുമതി വാങ്ങണം. നിയമം ലംഘിച്ചാല്‍ ആദ്യതവണ 10,000 ദിര്‍ഹമായിരിക്കും പിഴ. ആവര്‍ത്തിച്ചാല്‍ രണ്ടുലക്ഷം ദിര്‍ഹം വരെയാകും. അതേസമയം പാചക എണ്ണ, മുട്ട, പാലുല്പന്നങ്ങള്, അരി, പഞ്ചസാര, പൗള്‍ട്രി, ബ്രഡ്, ഗോതമ്പ്, പയറുല്‍പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില സംബന്ധിച്ച പുതുക്കിയ ഉത്തരവ് ഇക്കഴിഞ്ഞ ഏപ്രിലിലാണ് മന്ത്രാലയം പുറപ്പെടുവിച്ചത്.
രാജ്യത്തെ അവശ്യ വസ്തുക്കളുടെ വില നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. അമിത വിലവര്‍ധന ശ്രദ്ധയില്‍പെട്ടാല്‍ 8001222 എന്ന നമ്പറില്‍ ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Keywords: UAE, News, Gulf, World, Top-Headlines, Fine, More than 100 UAE retailers fined for increasing price of essential items.