ആവേശമായി മൊഗ്രാല്‍ സോക്കര്‍ ലീഗ് -4; സ്മാര്‍ട്ട് മൊഗ്രാലിയന്‍സിന് രണ്ടാം കിരീടം
Mar 22, 2016, 11:06 IST
ദുബൈ: (www.kasargodvartha.com 22/03/2016) മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യു എ ഇ കമ്മിറ്റി സംഘടിപ്പിച്ച റോക്കി സ്‌പോര്‍ട്‌സ് എം എസ് എല്‍ സീസണ്‍ -4 ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി. ദുബൈ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ടു ടീമുകള്‍ മാറ്റുരച്ചു. എട്ടു ഫ്രാഞ്ചൈസികള്‍ക്കായി പ്രമുഖര്‍ അതിഥി താരങ്ങളായി അണിനിരന്നു. സംസ്ഥാന ജൂനിയര്‍ - സീനിയര്‍ താരങ്ങളായ നിഷാദ് മാവൂര്‍, ഫൈസല്‍ കുട്ടിപ്പ, പ്രവീണ്‍ കുമാര്‍, ആഷിക്, കുര്യന്‍, മിര്‍ഷാദ് ബങ്കളം, കിരണ്‍ കുമാര്‍, സോണി, പ്രദീഷ് ഡിങ്കന്‍, റഹീം പടന്ന, ശഹമാര്‍ പറമ്മാല്‍ തുടങ്ങിയ കളിക്കാരുടെ പ്രകടനവും ആവേശകരവും ആരവങ്ങളുമായി എത്തിയ ടീമുകളും മൊഗ്രാല്‍ സോക്കര്‍ ലീഗിനെ മികവുറ്റതാക്കി.
ഫൈനല്‍ മത്സരത്തില്‍ വിജയിച്ച് സ്മാര്‍ട്ട് മൊഗ്രാലിയന്‍സ് തുടര്‍ച്ചയായ രണ്ടാം ചാമ്പ്യന്‍ പട്ടം കയ്യില്‍ ഒതുക്കി പ്രൊഫ. പി സി എം കുഞ്ഞി മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. ഏകപക്ഷീയമായ ഒരു ഗോളിന് മൊഗ്രാല്‍ ഹീറോസിനെയാണ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്കു വേണ്ടി കലന്തര്‍ മുര്‍ഷിദ് ഗോള്‍ നേടി. മികച്ച ഗോള്‍ കീപ്പറായി യു എം സഹീര്‍, ഡിഫെന്‍ഡര്‍ സോണി, കളിയിലെ കേമന്‍ ഫൈസല്‍ കുട്ടിപ്പ (ഖത്തര്‍), മികച്ച താരം കലന്തര്‍ മുര്‍ഷിദ് എന്നിവര്‍ക്കും, ഫയര്‍ പ്ലേ അവാര്‍ഡ് കോസ്‌മോസ് എഫ് സി ക്കും ലഭിച്ചു.
യു എ ഇക്ക് പുറമെ ജി സി സി രാജ്യങ്ങളില്‍ നിന്നും മൊഗ്രാലില്‍ നിന്നുമായി നിരവധി ഫുട്‌ബോള്‍ പ്രേമികളും കളിക്കാരും എത്തിയിരുന്നു. കൂടാതെ കളി മൊബൈല്‍ ആപ്പിലൂടെയും മൊഗ്രാലില്‍ ബിഗ് സ്‌ക്രീനിലൂടെ തത്സമയം കാണാനും അവസരം ഒരുക്കിയിരുന്നു. എമിറേറ്റ്‌സ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അതീഖ് ഹസന്‍ മുബാറക് മുഖ്യാതിഥിയായിരുന്നു. സമാപന ചടങ്ങില്‍ എം എസ് സി യു എ ഇ പ്രസിഡണ്ട് സെഡ് എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മന്‍സൂര്‍ പെര്‍വാഡ് സ്വാഗതം പറഞ്ഞു.
വിജയികള്‍ക്കു റോക്കി സ്‌പോര്‍ട്‌സ് എം ഡി കെ എം അബ്ദുല്ല മൊഗ്രാല്‍, ജെ ആര്‍ ടി എം ഡി ഹിദായത്തുല്ല സി എന്നിവര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. യൂസഫ് അല്‍ഫല, നാങ്കി മുഹമ്മദ് അലി, കെ എം എ ഖാദര്‍, ഹമീദ് സപിക്, കെ എ അബ്ദുര്‍ റഹ് മാന്‍, എം പി ഹംസ, മൊയ്തീന്‍ സ്റ്റാര്‍ ഫേസ്, മൂസ ഷരീഫ്, ശക്കീല്‍ അബ്ദുല്ല, ശിഹാബ് ശുക്രിയ, അഷ്‌റഫ് കര്‍ള, യു എം മുജീബ് മൊഗ്രാല്‍, ടി എം നവാസ്, ടി കെ അന്‍വര്‍, അബ്‌കോ മുഹമ്മദ്, എം ജി എ റഹ് മാന്‍, എരിയപ്പാടി ഖാദര്‍, പി എസ് എം സക്കീര്‍, അഷ്‌റഫ് മീത്തല്‍, പി ജി ഷംസുദ്ദീന്‍, ഷാനു കൊച്ചി, ബഷീര്‍ കല, ഹനീഫ് കുമ്പള, കരീം മൊഗര്‍, സൈഫുല്‍ റഹ് മാന്‍ ബി എം തുടങ്ങിയവര്‍ സംബന്ധിച്ചു. എം എം അഷ്‌റഫ് പെര്‍വാഡ്, ഹമീദ് സഫര്‍, ഷാജഹാന്‍ എ എം, സൈഫുദ്ദീന്‍ കെ എം, മഹ് മൂദ് സലീം, ജി ജി സിദ്ദീഖ്, ഷംസുദ്ദീന്‍ എ കെ, എം എം റഫീഖ്, ഹസീബ് മൊഗ്രാല്‍, എം എം മുബീന്‍ ലൂത, മൊയ്തീന്‍ കുഞ്ഞി എം, അഷ്‌റഫ് ഗോവ, ആരിഫ് കൊപ്പളം, അല്‍ത്താഫ് എം, നൗഫല്‍ റൈസിംഗ്, നവാസ് ബി എം, ജബ്ബാര്‍ കുമ്പള, ഷാഫി നെല്ലിക്കുന്ന്, ശിഹാബ് പുത്തൂര്‍, അബ്ദു കുമ്പള, ഫൈസല്‍ നാങ്കി എന്നിവര്‍ ടൂര്‍ണമെന്റ് കോഡിനേറ്റ് ചെയ്തു. ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.
Keywords : Mogral, Sports, Football, Dubai, Inauguration, Mogral Soccer League.