മൊഗ്രാല്‍ ദുബൈ ഫ്രണ്ട്‌ലി ലീഗ് ഫുട്‌ബോള്‍: റൈസിംഗ് സ്റ്റാര്‍ ജേതാക്കള്‍
Nov 28, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 28/11/2016) കാണികള്‍ക്ക് ആവേശകരമായ ഫുട്‌ബോള്‍ വിരുന്നൊരുക്കിയ മൂന്നാമത് മൊഗ്രാല്‍ ദുബൈ ഫ്രണ്ട്‌ലി ലീഗ് ടൂര്‍ണമെന്റില്‍ റൈസിംഗ് സ്റ്റാര്‍ ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ട്രൈബ്രേക്കറില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇമാന്‍ ഇന്ത്യ ഡൂഡ്‌സിനെയാണ് പരാജയപ്പെടുത്തിയത്. ഖിസൈസ് ലുലു വില്ലജ് സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ് മുന്‍ അണ്ടര്‍ 19 ബ്രസീലിയന്‍ കോച്ച് ജോര്‍ജിയോ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു.
ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററായി ആസാദ് ഹാജി മലാഗ, മികച്ച കളിക്കാരനായി നൗഫല്‍ കെ കെ, മികച്ച ഗോള്‍ കീപ്പറായി യു എം സഹീര്‍, മികച്ച ഡിഫന്‍ഡറായി ഖാലിദ് കറാമ എന്നിവരെ തിരഞ്ഞെടുത്തു. സമാപന ചടങ്ങില്‍ എം എസ് സി യു എ ഇ പ്രസിഡണ്ട് സെഡ് എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജെ ആര്‍ ടി എം ഡി ഹിദായത്തുല്ല സി വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.
ദുബൈ മൊഗ്രാല്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ എം അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. മന്‍സൂര്‍ സിന്‍ഡിക്കേറ്റ്, എ എം ഷാജഹാന്‍, ഹമീദ് സ്പിക്ക്, കെ എ അബ്ദുര്‍ റഹ് മാന്‍, യു എം മുജീബ് മൊഗ്രാല്‍, എം പി ഹംസ, സീതി കുഞ്ഞി, കിലാബ് പുത്തൂര്‍, എം ജി റഹ് മാന്‍, ടി എം നവാസ്, ഡോ. ഇസ്മാഈല്‍, അനീസ് കോട്ട, മന്‍സൂര്‍ പെര്‍വാഡ്, മുബീന്‍ ലൂത്ത, മൊയ്തീന്‍ എം എ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ എം സൈഫുല്‍ റഹ് മാന്‍ സ്വാഗതവും ഐസാബ് യു എം നന്ദിയും പറഞ്ഞു.

Keywords: Dubai, Gulf, winners, Football tournament, Mogral Dubai Friendly league football: Rising star winners.