city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോഡല്‍ എന്‍ട്രന്‍സ് ടെസ്റ്റ് 'ടിപ്‌സ് 2014' 21ന്

ജിദ്ദ: പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഭയം അകറ്റുന്നതിനും ആത്മ വിശ്വാസം നല്‍കുന്നതിനും സമയക്രമീകരണം പരിശീലിക്കുന്നതിനായി ഫോക്കസ് ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് മെഡിക്കല്‍, എഞ്ചിനിയറിംഗ് മോഡല്‍ എന്‍ട്രന്‍സ് ടെസ്റ്റ് 'ടിപ്‌സ്' മാര്‍ച്ച് 21ന് ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കുക.

വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എമ്മിന്റെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷം മുന്‍പ് ആരംഭിച്ച 'ടിപ്‌സ്' 100ലധികം സെന്ററുകളിലായി നടത്തപ്പെടുന്ന പരീക്ഷയില്‍ ഇരുപതിനായിരത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഗള്‍ഫ് മേഖലയിലെ മുഴുവന്‍ രാജ്യങ്ങളിലും ഈ വര്‍ഷം പരീക്ഷാ സെന്ററുകള്‍ ഉണ്ടായിരിക്കും.

ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നടത്തപ്പെടുന്ന 'ടിപ്‌സ്' ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് പരീക്ഷയുടെ നിലവാരത്തിലും നിയമങ്ങള്‍ക്കും അനുസരിച്ചാണ് നടത്തപ്പെടുക. ഒ.എം.ആര്‍ രീതിയില്‍ നടത്തരപ്പെടുന്ന പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം വിദ്യാര്‍ത്ഥികള്‍ക്ക് റാങ്കിംഗ് നില മനസ്സിലാക്കാനും കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്താനും സഹായിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ആദ്യ റാങ്ക് ജേതാക്കള്‍ക്ക് സ്വര്‍ണ്ണ മെഡലുകളും മറ്റു പത്തു സ്ഥാനക്കാര്‍ക്ക് ഡോക്‌റ്റേഴ്‌സ്, എഞ്ചിനിയറിംഗ് കിറ്റുകളും സമ്മാനമായി നല്‍കും. സൗദി അറേബ്യയില്‍ ജിദ്ദ, റിയാദ്, ദമാം, ജുബൈല്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പേര്, വയസ്സ്, സ്‌കൂള്‍, ഇ-മെയില്‍, വിലാസം, മൊബൈല്‍ നമ്പര്‍, പരീക്ഷാ കേന്ദ്രം, മെഡിക്കല്‍/എഞ്ചിനിയറിംഗ് എന്നീ വിവരങ്ങള്‍ tips@focusjeddah.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് www.focusjeddah.com/tips സന്ദര്‍ശിക്കാവുന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 0553914145 ജിദ്ദ, 0501764391 റിയാദ്, 05695569288 ദമാം എന്നീ നമ്പറുകളില്‍ മേഖലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാവുന്നതാണെന്നും ഫോക്കസ് സി.ഇ.ഒ പ്രന്‍സാദ് പാറായി, ഫോക്കസ് ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ വള്ളിക്കുന്ന്, സി.ഒ.ഒ ഷകീല്‍ ബാബു, ഉപദേശക സമിതി അംഗം സലാഹ് കാരാടാന്‍, അഡ്മിന്‍ മാനേജര്‍ അബ്ദുല്‍ ജലീല്‍ സി.എച്ച് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മോഡല്‍ എന്‍ട്രന്‍സ് ടെസ്റ്റ് 'ടിപ്‌സ് 2014' 21ന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Gulf, Saudi Arabia, Education, Examination, Press meet, Engineering Student, Medical College, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia