കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഖത്വറില്‍ പരിശോധന ശക്തമാക്കി; 263 പേര്‍ക്കെതിരെ നടപടി
ദോഹ: (www.kasargodvartha.com 21.04.2021) കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം ഖത്വറില്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 263 പേര്‍ക്കെതിരെ നടപടിയെടുത്തു. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിനാണ് 256 പേരെ പിടികൂടിയത്. വാഹനത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര് യാത്ര ചെയ്തവര്‍ക്കെതിരെയും നടപടിയെടുത്തു.
സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ച് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ക്വാറന്റൈന് നിബന്ധന ലംഘിച്ചതിന് ഒരാള്‍ക്കെതിരെയും നടപടിയെടുത്തു. ഇതുവരെയുള്ള പരിശോധനകളില്‍ പിടിയിലായ ആയിരക്കണക്കിന് പേര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രോസിക്യൂഷന് കൈമാറി. ഖത്വറില്‍ കോവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Doha, News, Gulf, World, Top-Headlines, COVID-19, Vehicle, Ministry books 263 for Covid-19 precautionary measure violations