സ്‌നേഹത്തിന്റെ തേന്മഴ: അബൂദാബിയില്‍ വിപുലമായ നബിദിന സദസ്
Dec 30, 2014, 09:30 IST
അബൂദാബി: (wwww.kasargodvartha.com 30.12.2014) പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അബൂദാബി ലത്വീഫിയ കമ്മറ്റി വിപുലമായ നബിദിന സദസ് സംഘടിപ്പിക്കും. ജനുവരി രണ്ടിന് രാത്രി എട്ട് മണിക്ക് മദീനാ സായിദ് ലുലു പാര്‍ട്ടി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ലത്വീഫിയ സാരഥി എം അലിക്കുഞ്ഞി മുസ്ല്യാര്‍ ഷിറിയ മുഖ്യാതിഥിയായിരിക്കും.
പ്രമുഖ മദ്ഹ് ഗാനാലാപകന്‍ മുഈനുദ്ദീന്‍ ബംഗളൂരു 'സ്‌നേഹത്തിന്റെ തേന്മഴ' മുത്ത് നബി പ്രകീര്‍ത്തന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. അന്‍വര്‍ സഖാഫിയുടെ നേതൃത്വത്തില്‍ ലത്വീഫിയ ബുര്‍ദ സംഘം 'ഖസീദത്തുല്‍ ബുര്‍ദ' അവതരിപ്പിക്കും.
ലത്വീഫിയ മാനേജര്‍ മുഹമ്മദ് സഖാഫി പാത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. റബീഉല്‍ അവ്വല്‍ 11 അസ്തമിച്ച രാത്രി നടക്കുന്ന പരിപാടി വന്‍ വിജയമാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

Keywords : Abudhabi, Kasaragod, Kerala, Milad-e-Shereef, Programme, Gulf, Latheefiya Committee.