എംഐസി മൂന്നാം ബാച്ചുകാര്‍ യുഎഇയിൽ സംഗമിച്ചു
Dec 5, 2015, 10:06 IST
ഷാര്‍ജ: (www.kasargodvartha.com 05/12/2015) പ്രവാസത്തിന്റെ ഗൃഹാതുരകള്‍ക്കിടയിലും ഒരു വ്യാഴവട്ടക്കാല പഠനോര്‍മകളുമായി മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി മൂന്നാം ബാച്ചുകാര്‍ ഷാര്‍ജ കോര്‍ണിഷില്‍ സംഗമിച്ചു. തേര്‍ഡ് ബാച്ച് മെഗാ മീറ്റെന്ന സംഗമത്തില്‍ പഠനം പൂര്‍ത്തിയാക്കി ഇര്‍ശാദി ഹുദവി ബിരുദം നേടിയവരും പാതിവഴിയില്‍ നിര്‍ത്തിവെച്ചവരുമായ മൂന്നാം ബാച്ചുകാരാണ് ഒത്തുകൂടിയത്.
ദുബൈ, ഷാര്‍ജ, അജ്മാന്‍, അബൂദാബി എന്നീ എമിറേറ്റ്‌സുകളില്‍ ജോലിചെയ്യുന്ന കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള 2001 വര്‍ഷത്തില്‍ എംഐസി ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ ചേര്‍ന്നവരാണ് ഇവര്‍. വഴികാട്ടി ശൈഖുനാ സി.എം അബ്ദുല്ല മൗലവിയുടെയും പ്രിയ കൂട്ടുകാരായ ഹാരിസ്, അബ്ദുര്‍ റഹ് ്മാന്‍ ഇര്‍ശാദികളുടെയും ദീപ്ത സ്മരണകളോടെയുള്ള പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ യുഎഇ ദേശീയദിനാഘോഷവും നടത്തി.
യുഎഇക്ക് അഭിവാദ്യമര്‍പ്പിച്ച് ദേശീയ പതാകയുടെ നിറപകിട്ടില്‍ അണിനിരന്ന് ആത്മസുഹൃത്തുക്കള്‍ ഇഷീ ബിലാദി എന്ന് തുടങ്ങുന്ന യുഎഇ ദേശീയഗാനവും ആലപിച്ചു. അനുഭവങ്ങളിലെ കയ്പ്പും മാധുര്യവും പങ്കുവെച്ചു കലാലയ വിശേഷങ്ങള്‍ അയവിറക്കിയ ആത്മമിത്രങ്ങള്‍ ജീവിതത്തിലെ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ കാര്യഗൗരവവും പരസ്പരം ഉണര്‍ത്തി.
അടുത്ത ഒരുവര്‍ഷത്തേക്കുള്ള ഭാവിപരിപാടികള്‍ ആവിഷ്‌ക്കരിച്ചാണ് മീറ്റ് അവസാനിച്ചത്. ജുനൈദ് ഇര്‍ശാദി മംഗളൂരു, മന്‍സൂര്‍ ഇര്‍ശാദി കളനാട്, ശുഐബ് ഇര്‍ശാദി മൗവ്വല്‍, ഹാഫിള് ആരിഫ് പള്ളങ്കോട്, അബ്ബാസലി ഇര്‍ശാദി ബേക്കല്‍, മന്‍സൂര്‍ ഇര്‍ശാദി പള്ളത്തടുക്ക, ആശിഖ് ഇര്‍ശാദി ചേരൂര്‍, ശെഫീഖ് ഇര്‍ശാദി പള്ളിക്കര, റശീദ് ഇര്‍ശാദി തൊട്ടി, ശുഐബ് ഇര്‍ശാദി ആലംപാടി, ഉവൈസ് ഇര്‍ശാദി തളങ്കര, അബ്ദുല്‍ ഖാദര്‍ മൗലവി, ശരീഫ് പള്ളിക്കര എന്നിവര്‍ സംസാരിച്ചു.
Keywords : MIC, Kasaragod, Kerala, Sharjah, Dubai, Meet, College, Students, Gulf.