city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബംബ്രാണ എല്‍.പി.സ്‌കൂളിനെ യു.പി ആയി ഉയര്‍ത്താന്‍ എം.എല്‍.എ.ക്ക് പ്രവാസി കൂട്ടായ്മ നിവേദനം നല്‍കി

ദുബൈ: (www.kasargodvartha.com 24/06/2015) കുമ്പള പഞ്ചായത്തില്‍പെട്ട ബംബ്രാണയില്‍ നിലവിലുള്ള എല്‍.പി.സ്‌കൂളിനെ യു.പി.സ്‌കൂളാക്കി ഉയര്‍ത്തി അഞ്ചു പതിറ്റാണ്ടോളമായി പ്രദേശത്തു നിലനില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടെയും ന്യായമായ ആവശ്യത്തിനു ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരുടെ പ്രവാസ കൂട്ടായ്മയായ ബംബ്രാണ മുസ്ലിം വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ ദുബൈയിലെത്തിയ പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എയ്ക്കു നിവേദനം സമര്‍പ്പിച്ചു.

ഈ പ്രദേശത്തുളള കുട്ടികള്‍ എല്‍.പി സ്‌കൂളിലെ പഠനത്തിനു ശേഷം ഉപരിപഠനത്തിനായി കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടിവരുന്നു. നിലവിലെ സാമൂഹിക അരക്ഷിതാവസ്ഥ
രക്ഷിതാക്കള്‍ ഭീതിയോടെ കാണുന്ന യാഥാര്‍ത്ഥ്യവും സ്‌കൂളിലേക്കും തിരിച്ചുള്ള യാത്രയിലും കുട്ടികളെ രക്ഷിതാക്കള്‍ അനുഗമിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ബന്ധപ്പെട്ടവര്‍ തിരിച്ചറിയാന്‍ തയ്യാറാവണമെന്നും നിവേദനത്തില്‍ ചൂണ്ടികാട്ടി.

ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമ്മിറ്റിക്ക് വേണ്ടി അബ്ബാസ്
ബംബ്രാണ, മൊയ്തീന്‍കുട്ടി പാട്ടം, ഫസല്‍ ബംബ്രാണ എന്നിവരും, കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബംബ്രാണ എല്‍.പി.സ്‌കൂളിനെ യു.പി ആയി ഉയര്‍ത്താന്‍ എം.എല്‍.എ.ക്ക് പ്രവാസി കൂട്ടായ്മ നിവേദനം നല്‍കി

Keywords : Dubai, MLA, P.B. Abdul Razak, School, Education, Students, Parents, Bambrana UP School, Memorandum to MLA for upgrade Bambrana school.


ബംബ്രാണ എല്‍.പി.സ്‌കൂളിനെ യു.പി ആയി ഉയര്‍ത്താന്‍ എം.എല്‍.എ.ക്ക് പ്രവാസി കൂട്ടായ്മ നിവേദനം നല്‍കി

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia