കോവിഡ് മൂലം ഗള്‍ഫില്‍ മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തരധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം
May 28, 2020, 20:26 IST
ദമ്മാം: (www.kasargodvartha.com 28.05.2020) കോവിഡ് കാരണം ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഈ ദുരിതകാലത്ത്, ഗള്‍ഫില്‍ മരണമടഞ്ഞ പ്രവാസികളുടെ നാട്ടിലുള്ള കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നവയുഗം സാംസ്‌ക്കാരികവേദി മുഖ്യമന്ത്രി പിണറായി വിജയനും, നോര്‍ക്കയ്ക്കും നിവേദനം നല്‍കി. കൊറോണ കാരണം കേരളത്തില്‍ വെറും ആറു പേര്‍ മരണമടഞ്ഞപ്പോള്‍, വിദേശരാജ്യങ്ങളിലായി 132 മലയാളി പ്രവാസികളാണ് മരണമടഞ്ഞത്.
ഇത്തരത്തില്‍ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങള്‍ പോലും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് കാണാനാകാതെ, അതാത് രാജ്യങ്ങളില്‍ സംസ്‌കരിയ്ക്കുകയാണ് ചെയ്തു വരുന്നത്. മരണമടഞ്ഞ പ്രവാസികളില്‍ ഭൂരിപക്ഷവും തുച്ഛമായ വരുമാനക്കാരായ സാധാരണ പ്രവാസികള്‍ ആണ്. അവരെ ആശ്രയിച്ചു കഴിയുന്ന നാട്ടിലെ കുടുംബങ്ങള്‍ ഇതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഈ കുടുംബങ്ങളെ സഹായിക്കാനുള്ള ബാധ്യത കേരളസമൂഹത്തിനും സര്‍ക്കാരിനും ഉണ്ട്.
കൊറോണ കാരണം ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഈ ദുരിതകാലത്ത്, വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ നാട്ടിലുള്ള കുടുംബത്തിന് കേരളസര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിയ്ക്കണമെന്നും നോര്‍ക്ക വഴി അത് ഉടനെ അവര്‍ക്ക് കൈമാറണമെന്നും നവയുഗം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. അതോടൊപ്പം അത്തരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭാവി ജീവിതം കരുപ്പിടിപ്പിയ്ക്കാനായുള്ള സംവിധാനം ഒരുക്കാന്‍ വേണ്ടി, പ്രായോഗികമായ പദ്ധതികള്‍ നോര്‍ക്ക വഴി തയ്യാറാക്കി നടപ്പിലാക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹനും, ജനറല്‍ സെക്രട്ടറി എം.എ വാഹിദും നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
Keywords: Dammam, Gulf, Kerala, News, COVID-19, Memorandum to CM with demands compensation for Covid victims