മെഹബൂബെ മില്ലത്ത് ഭവനപദ്ധതിക്ക് രൂപം നല്‍കും: ഐ.എം.സി.സി
Jun 10, 2013, 15:25 IST
അബുദാബി: മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പേരില്‍ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുവാനുള്ള പദ്ധതിക്കു രൂപം നല്‍കാന്‍ ഐ.എം.സി.സി അബുദാബിയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം തീരുമാനിച്ചു.
റംസാനില്‍ നടത്തിവരാറുള്ള റിലീഫ് പ്രവര്‍ത്തനം, ഓട്ടോറിക്ഷാ വിതരണം, റമദാനിലെ ഇഫ്ത്താര്‍ പ്രവര്‍ത്തനം തുടങ്ങിയവ ഊര്‍ജിതപ്പെടുത്തും. പ്രസിഡന്റ് എന്‍.എം. അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേന്ദ്രകമ്മറ്റി പ്രതിനിധി ഖാന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കല്ലായിക്കല്‍, താഹിര്‍, നബീല്‍, അഹ്മദ്, അഷ്‌റഫ്. വി.വി പുതിയങ്ങാടി, ഷമീം ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പി.എം. ഫാറൂക്ക് സ്വാഗതവും വാര്‍ഷിക റിപോര്‍ട്ടും അവതരിപ്പിച്ചു. മുസ്തഫ കാട്ടാമ്പള്ളി നന്ദി പറഞ്ഞു.
ഐ.എം.സി.സി. അബുദാബി കമ്മറ്റി പുതിയ ഭാരവാഹികളായി എന്‍.എം. അബ്ദുല്ല (പ്രസിഡന്റ്), അലിഹാജി, അബ്ദുര്‍ റഹ്മാന്‍ വേങ്ങര, അഷറഫ്. വി.വി. പുതിയങ്ങാടി (വൈസ് പ്രസിഡന്റുമാര്‍), പി.എം. ഫാറൂഖ് (ജനറല്‍ സെക്രട്ടറി), റിയാസ് കൊടുവള്ളി, ബെക്കര്‍ ഗുരുവായൂര്‍, ഷമീം ബേക്കല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഇബ്രാഹിം കല്ലായിക്കല്‍ (ട്രഷറര്‍) എന്നിവരെയും, കേന്ദ്രകമ്മറ്റിയിലേക്ക് ഹാജി അബ്ദുല്‍ ഗഫൂര്‍, ഇബ്രാഹിം കല്ലായിക്കല്‍, എന്‍.എം. അബ്ദുല്ല, ഫാറൂഖ്. പി.എം, ഷമീം ബേക്കല്‍, അഷറഫ് പുതിയങ്ങാടി, സമീര്‍ ശ്രീകണ്ടാപുരം എന്നിവരെയും തിരഞ്ഞെടുത്തു. ഖാന്‍പാറയില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Keywords: Ibrahim Sulaiman Sait, IMCC, House project, Abudhabi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News