മീനാക്ഷി ജയകുമാറിനെയും നിസാമിനെയും ഷാര്‍ജ കെ എം സി സി ആദരിക്കുന്നു
Apr 5, 2016, 09:30 IST
ഷാര്‍ജ: (www.kasargodvartha.com 05.04.2016) ഷാര്‍ജ ടി വി നടത്തിയ 'മുന്‍ഷിദ് ഷാര്‍ജ' അറബിക്ക് സംഗീത റിയാലിറ്റി ഷോയില്‍ കിരീടം ചൂടിയ മലയാളി ബാലിക മീനാക്ഷി ജയ കുമാറിനെ ഷാര്‍ജ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആദരിക്കുന്നു. ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സമര്‍പ്പണം 2016 പരിപാടിയില്‍ മീനാക്ഷി ജയ കുമാറിന് കെ എം സി സി ഉപഹാരം സമ്മാനിക്കും.
പ്രാഥമിക റൗണ്ടില്‍ ഏതാണ്ട് 400 അറബ് കുട്ടികള്‍ മത്സരിച്ച് നാല് മാസത്തോളം വിവിധ ഘട്ടങ്ങളിലായി നടന്ന അറബിക് സംഗീത റിയാലിറ്റി ഷോയിലാണ് അങ്കമാലി സ്വദേശി ഷാര്‍ജയില്‍ താമസിക്കുന്ന ജയ കുമാറിന്റെ മകള്‍ മീനാക്ഷി ജേതാവായത്. സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷൈയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഈ ഇളം പ്രതിഭക്ക് സമ്മാനം നല്‍കിയത്.
മത്സരത്തില്‍ പങ്കെടുത്ത ഏക അറബിയേതര കുട്ടി കൂടിയാണ് മീനാക്ഷി എന്ന പ്രത്യേകതയുമുണ്ട് ഈ നേട്ടത്തിന്. അറബ് സംഗീത ലോകത്തെ പ്രമുഖരാണ് വിധി നിര്‍ണയം നടത്തിയത്. ഇതേ ചടങ്ങില്‍ വെച്ച് അജ്മാനിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ അഗ്‌നി ബാധയില്‍ ഉദ്യോഗസ്ഥരോടൊപ്പം രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് അധികൃതരുടെ പ്രശംസയ്ക്ക് പാത്രമായ ഗ്രോസറി ജീവനക്കാരാന്‍ നിസാം ചിത്താരിയെയും അനുമോദിക്കും.
ചടങ്ങില്‍ രണ്ടാമത് കെ എസ് അബ്ദുല്ല പുരസ്‌കാര സമര്‍പ്പണവും നടക്കും. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന ഇശല്‍ സന്ധ്യയ്ക്ക് പ്രമുഖ ഗായകന്‍ നിസാര്‍ വയനാട് നേതൃത്വം നല്‍കും. വിവിധ മലയാളം ടി വി ചാനലുകളിലെ മാപ്പിള പാട്ട് റിയാലിറ്റി ഷോ താരങ്ങളായ റബീഉല്ല, മുന്ന മലപ്പുറം, സക്കീബ് കൊണ്ടോട്ടി, ഫാത്വിമ ഫിദ തുടങ്ങിയവര്‍ പങ്കെടുക്കും.
Keywords : KMCC, Felicitation, Programme, Gulf, Meenakshi Jayakumar, Nisam.