കാസര്‍കോട് മെഡിക്കല്‍ കോളജ്: എംഫഖ് ഖത്തര്‍ സൈബര്‍ ലോകത്ത് സമരം ചൂട് പിടിപ്പിക്കുന്നു
Dec 20, 2014, 14:35 IST
ദോഹ: (www.kasargodvartha.com 20.12.2014) കാസര്‍കോട് ജില്ലയ്ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ ബദിയഡുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ തറക്കല്ലിട്ട കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള ചര്‍ച്ച സൈബര്‍ ലോകത്ത് ചൂടുപിടിക്കുന്നു. പ്രതീക്ഷയോടെ ജനം കാത്തിരിക്കുന്ന മെഡിക്കല്‍ കോളജ് വൈകിപ്പിക്കുന്നത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള വെല്ലുവിളിയാണെന്നും, കാസര്‍കോടിനോടൊപ്പം പ്രഖ്യാപനമുണ്ടായ ജില്ലകളില്‍ കോളജിന്റെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാകുമ്പോഴാണ് കാസര്‍കോട്ടുകാര്‍ക്ക് മുന്നില്‍ അധികൃതര്‍ മുഖംതിരിക്കുന്നതെന്നുമാണ് ചര്‍ച്ചകളിലെ പ്രധാന വിമര്‍ശനം.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും എംഫഖ് ഖത്തറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മറ്റു ചില ഗള്‍ഫ് സംഘടനകള്‍ ഇതേവിഷയത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. എംഫഖ് ഖത്തര്‍ ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന് എരിയാല്‍, ഹാരിസ് എരിയാല്‍, ആബിദ് വലിയ വളപ്പില്‍, അബ്നാസ് കുന്നില്‍, ഇഖ്ബാല്‍ കണ്ടത്തില്‍, ബി.എ. ഹനീഫ, ടി.എച്ച്. ഖാദര്‍ തുടങ്ങിയവരാണ് സൈബര്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Medical College, Gulf, MPHAK Qatar.
Advertisement: