ഖത്തര്‍ കാസര്‍കോട് ജില്ലാ കെഎംസിസി ഏകദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ് 16ന്
Oct 9, 2015, 10:00 IST
ദോഹ: (www.kasargodvartha.com 09/10/2015) പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയില്‍ സ്വന്തം രോഗം പോലും കണ്ടെത്താന്‍ സമയം കിട്ടാതെപോയവര്‍ക്കുവേണ്ടി കാരുണ്യവര്‍ഷം -2 പദ്ധതിയുടെ ഭാഗമായി ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏകദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നസീം അല്‍ റബീഹ് പോളി ക്ലിനിക്കുമായി സഹകരിച്ചാണ് സൗജന്യ ചികിത്സാ ക്യാമ്പ് നടത്തുന്നത്.
ഒക്ടോബര്‍ 16 ന് രാവിലെ 7.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഗള്‍ഫ് സിനിമക്കടുത്തുള്ള നസീം അല്‍ റബീഹ് പോളി ക്ലിനിക്കില്‍ നടക്കുന്ന ക്യാമ്പില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം വെല്‍ കെയര്‍ ഫാര്‍മസി നല്‍കുന്ന മരുന്നുകളും സൗജന്യമായി നല്‍കും. യോഗത്തില്‍ പ്രസിഡണ്ട് എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. കെഎംസിസി സ്‌നേഹസുരക്ഷ പദ്ധതി ചെയര്‍മാന്‍ എംടിപി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ ഉദിനൂര്‍, ഖാദര്‍ ഉദുമ, ആദംകുഞ്ഞി തളങ്കര, കെ.എസ് മുഹമ്മദ് കുഞ്ഞി, എം.വി ബഷീര്‍, കെ.എസ് അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു. സാദിഖ് പാക്യാര സ്വാഗതവും ആബിദ് അലി നന്ദിയും പറഞ്ഞു.
മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി ബഷീര്‍ ചെര്‍ക്കള 55796837 / സിദ്ധീഖ് 33285531 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Doha, Medical-camp, Gulf, Kasaragod, Kerala, KMCC, Qatar.