city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രഥമ സേട്ട് സാഹിബ് മാധ്യമശ്രീ പുരസ്‌ക്കാരം റാഷിദ് പൂമാടത്തിനും സിബി കടവിലിനും

അബുദാബി: (www.kasargodvartha.com 21/04/2015) യു.എ.ഇയില്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അബുദാബി ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (ഐ.എം.സി.സി) ഏര്‍പെടുത്തിയ പ്രഥമ സേട്ട് സാഹിബ് മാധ്യമ ശ്രീ പുരസ്‌ക്കാരം മാധ്യമ മേഖലയില്‍ സിറാജിലെ അബുദാബി റിപോര്‍ട്ടര്‍ റാഷിദ് പൂമാടത്തിനും ചാനല്‍ മേഖലയില്‍ ഏഷ്യാനെറ്റിലെ അബുദാബി റിപോര്‍ട്ടര്‍ സിബി കടവിലും അര്‍ഹനായി.

ഒമ്പത് വര്‍ഷമായി സിറാജില്‍ ജോലി ചെയ്യുന്ന റാഷിദ് നിലവില്‍ അബുദാബി ബ്യൂറോ ഇന്‍ ചാര്‍ജാണ്. യു.എ.ഇയില്‍ നോര്‍ത്ത്  എമിറേറ്റ്‌സിലും കേരളത്തില്‍ കാസര്‍കോട്, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും സിറാജില്‍ ന്യൂസ് റിപോര്‍ട്ടറായി ജോലി ചെയ്തിട്ടുണ്ട്. നീലേശ്വരം കോട്ടപ്പുറം ആനച്ചാലിലെ ടി.വി കുഞ്ഞഹമ്മദ് - ഫാത്വിമ ദമ്പതികളുടെ മകനാണ്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സ്വദേശിയായ സിബി കടവില്‍ മൂന്ന് വര്‍ഷമായി ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്നു. നേരത്തെ ജീവന്‍ ടി.വി റിപോര്‍ട്ടറായിരുന്നു. ജനസേവനത്തിനായി ഒരു ആയുഷ്‌ക്കാലം മുഴുവനും ഉഴിഞ്ഞുവെച്ച ആദര്‍ശശാലിയായിരുന്നു സേട്ട് സാഹിബ് എന്ന് ഐ.എം.സി.സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

22 വര്‍ഷമായി യു.എ.ഇയില്‍ സാമൂഹിക - സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഐ.എം.സി.സി നല്‍കുന്ന പ്രഥമ സേട്ട് സാഹിബ് മാധ്യമ അവാര്‍ഡാണ് ഈ വര്‍ഷത്തേത്. അടുത്ത ദിവസം അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രഥമ സേട്ട് സാഹിബ് മാധ്യമശ്രീ പുരസ്‌ക്കാരം റാഷിദ് പൂമാടത്തിനും സിബി കടവിലിനും

പ്രഥമ സേട്ട് സാഹിബ് മാധ്യമശ്രീ പുരസ്‌ക്കാരം റാഷിദ് പൂമാടത്തിനും സിബി കടവിലിനും
സിബി കടവില്‍
പ്രഥമ സേട്ട് സാഹിബ് മാധ്യമശ്രീ പുരസ്‌ക്കാരം റാഷിദ് പൂമാടത്തിനും സിബി കടവിലിനും
റാഷിദ് പൂമാടം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Gulf, Media Worker, Award, Rashid Poomadam, Cibi Kadavil. 






Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia