'മര്‍ഹബന്‍ യാ റമദാന്' പ്രഭാഷണം അല്‍ ബറാഹ കെഎംസിസിയിലേക്ക് മാറ്റി
May 31, 2016, 08:30 IST
ദുബൈ: (www.kasargodvartha.com 31.05.2016) ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'മര്‍ഹബന്‍ യാ റമദാന്' പ്രഭാഷണം അല്‍ ബറാഹ കെഎംസിസിയില്‍ നടക്കുമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യാപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു. നേരത്തെ ദേര ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള ദുബൈ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പരിപാടിയില്‍ യുവ പണ്ഡിതനും പ്രഗത്ഭ പ്രാസംഗികനുമായ ഖലീല്‍ ഹുദവി കല്ലായം മുഖ്യ പ്രഭാഷണം നടത്തും.
ജൂണ്‍ നാലിന് ശനിയാഴ്ച രാത്രി 9.30 ന് നടക്കുന്ന പരിപാടിയില്‍ കെഎംസിസി നേതാക്കള്‍, മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മുഴുവന്‍ വിശ്വാസികളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0556743258, 0557987200, 0505747636 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords: Dubai-KMCC, Gulf, June, Saturday, Night, Programme, Marhaban ya Ramadhan , Sunny Centre.