മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ ഹൃദ്യമായി
Aug 30, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 30/08/2015) പരമ്പരാഗതമായ മാപ്പിളപ്പാട്ടിന്റെ വൈവിധ്യമാര്‍ന്ന ഇശലുകള്‍ മാറ്റുരച്ച മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ നവ അനുഭൂതി പകര്‍ന്നു. നല്ല പാട്ട് വാട്ട്സ് ആപ്പ് കൂട്ടായ്മ വാട്ട്സ് ആപ്പില്‍ നടത്തിയ മത്സരത്തില്‍ നിന്നും തിരഞ്ഞടുത്ത അഞ്ച് പേരാണ് ഫൈനലില്‍ മാറ്റുരച്ചത്.
ദുബൈ ദേര റാഫി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കവിയും ഗായകനുമായ അബ്ദുല്ല കളനാട് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികം ഗ്രൂപ്പ് അംഗങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. മാപ്പിള പാട്ടുകളും, ഇശലുകളും, മാപ്പിള കവിതകളും തനിമ നഷ്ടപ്പെടാതെ അവതരിപ്പിക്കുക എന്ന നല്ല പാട്ട് ഗ്രൂപ്പിന്റെ ലക്ഷ്യ സാക്ഷാല്‍ക്കരണത്തിന്റെ ഭാഗമായാണ് മത്സരം നടത്തിയതെന്ന് സംഘാടകനും ഗയകനുമായ മജീദ് ഖത്തര്‍ പറഞ്ഞു. മാപ്പിള പാട്ടിനെ വികലമാക്കാനും കവികളെ അവഹേളിക്കാനും നടക്കുന്ന ശ്രമങ്ങളെ ഒറ്റകെട്ടായി കലാ സ്നേഹികള്‍ നേരിടുമെന്നും മജീദ് ഖത്തര്‍ പറഞ്ഞു.
യൂസഫ്, മസ്ഹൂദ്, നിസാര്‍, അഷ്റഫ്, സകരിയ എന്നിവരാണ് ഫൈനലില്‍ മാറ്റുരച്ചത്. യൂസുഫ് ഒന്നാം സ്ഥാനവും, മസ്ഹൂദ് രണ്ടാം സ്ഥാനവും നേടി. മജീദ് ഖത്തര്‍, ഇക്ബാല്‍ ജമാല്‍ ബാഷ, ഇക്ബാല്‍ മടകര എന്നിവര്‍ വിധികര്‍ത്താക്കളായി. ഗായകനും ഗ്രൂപ്പ് അഡ്മിനുമായ അലി മാങ്ങാട് അവതാരകനായിരുന്നു.
ഗ്രൂപ്പ് മെമ്പര്‍മാര്‍ അവതരിപ്പിച്ച ഗാനമേള പ്രത്യേക പ്രശംസ പിടിച്ചുപറ്റി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സാബിത്ത് പള്ളിക്കാല്‍, അയ്യൂബ് ഉറുമി, മജീദ് ഖത്തര്‍, ജമാല്‍ ബാഷ, അലി മാങ്ങാട് എന്നിവര്‍ നല്കി. ആഷിഫ് പടിഞ്ഞാര്‍ നന്ദി പറഞ്ഞു.

Keywords : Kasaragod, Kerala, Dubai, Mappilapatt, Gulf, Programme, Competition, Winners, Grand Finale, Nalla pattu, Whatsapp Group.