യമന്‍ ദുരിതാശ്വാസ നിധി: മഞ്ചേശ്വരം മണ്ഡലം കെഎംസിസി കൈകോര്‍ക്കും
Sep 22, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 22/09/2015) സംഘര്‍ഷം നിറഞ്ഞ് പ്രയാസമനുഭവിക്കുന്ന യമനിലെ ജനതക്കുള്ള യു.എ.ഇ ദുരിതാശ്വാസ ഫണ്ടില്‍ ഭാഗവാക്കാനുള്ള ദുബൈ കെ.എം.സി.സി സംസ്ഥാന സമിതി തീരുമാന പ്രകാരം മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും ഈ യജ്ഞത്തില്‍ പങ്കാളിത്തം വഹിക്കുവാന്‍ ദേര റഫീ ഹോട്ടലില്‍ ചേര്‍ന്ന കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും, വെള്ഫെര് സുരക്ഷാ സ്കീമിനു കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ക്യാമ്പയിന് നടത്താനും തീരുമാനിച്ചു.
സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അയൂബ് ഉറുമി അധ്യക്ഷത വഹിച്ചു. ഹനീഫ് കല്‍മട്ട, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുര്‍ റഹ് മാന്‍ മള്ളങ്കൈ, അസീസ് ബള്ളൂര്‍, അഷ്റഫ് പാവൂര്‍, അബ്ബാസ് ബംബ്രാണ, സലാം പാടലടുക്ക, അഷ്റഫ് ബായാര്‍, സൈഫുദ്ദീന് മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ സ്വാഗതവും സുബൈര്‍ കുബണൂര്‍ നന്ദിയും പറഞ്ഞു.
Keywords : Dubai, KMCC, Gulf, Committee, Kasaragod, Kerala, Manjeshwaram, Yemen, Victims.