ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ നറുക്കെടുപ്പില്‍ ആഡംബര നിസാന്‍ കാര്‍ മഞ്ചേശ്വരം സ്വദേശിക്ക്
Jan 6, 2015, 15:30 IST
ദുബൈ: (www.kasargodvartha.com 06/01/2015) ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ ആഡംബര കാര്‍ മഞ്ചേശ്വരം സ്വദേശിക്ക് ലഭിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഇസ്ഹാഖ് ഷെയ്ഖ് ആണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം കാര്‍ സമ്മാനമായി നേടിയത്.
ഇസ്ഹാഖിന്റെ 780802 എന്ന നമ്പറിനായിരുന്നു കാര്‍ സമ്മാനമായി ലഭിച്ചത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമാകാനും സമ്മാനം നേടാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്- സമ്മാനവിവരമറിഞ്ഞ ഇഷാഖ് ഇങ്ങനെ പ്രതികരിച്ചു.
ഫെസ്റ്റിന്റെ 20-ാം വാര്‍ഷികമായ ഇത്തവണ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിനോദ സഞ്ചാര വ്യാപാര മേഖലയുടെ പ്രധാന കേന്ദ്രമായ ദുബൈയുടെ വാര്‍ഷികോത്സവമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍. ജനുവരി ഒന്നിന് ആരംഭിച്ച ഡിഎസ്എഫിന് വിപുലമായ ഒരുക്കങ്ങളാണ് ദുബൈ നടത്തിയത്.
വിവിധ രാജ്യങ്ങളുടെ കലാരൂപങ്ങളെ അണിനിരത്തിയുള്ള പ്രത്യേക പരിപാടികളും ഷോപ്പിങ് മാളുകള്‍, കടല്‍ തീരങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവയെ മേളയുടെ ഭാഗമായി അണിയിച്ചൊരുക്കിയിട്ടുണ്ട്. 32 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ 150 ലേറെ പരിപാടികള്‍ക്ക് പുറമെ ആഡംബര കാറുകള്‍, സ്വര്‍ണം, പണം തുടങ്ങിയവയാണ് സമ്മാനം. ഇതുകൂടാതെ ഇന്‍ഫിനിറ്റി നറുക്കെടുപ്പിലൂടെയും ആഡംബര കാറുകള്‍ സമ്മാനമായി നല്കുന്നു.

Keywords : Dubai, Gulf, Kasaragod, Manjeshwaram, Kerala, Ishaq Shaikh, Manjeshwar youth wins luxury nissan car in Dubai shopping festival raffle.