മംഗലാപുരം വിമാന ദുരന്തം: കെ.എം.സി.സി പ്രാര്‍ഥനാ സദസ് 22ന്
May 21, 2013, 16:26 IST
ദുബൈ: മംഗലാപുരം വിമാന ദുരന്തത്തില്‍ മരണ മടഞ്ഞവരുടെ സ്മരണയ്ക്കായി ദുബൈ-കാസര്‍കോട് ജില്ല കെ.എം.സി.സി. പ്രാര്‍ഥന സദസ് സംഘടിപ്പിക്കുന്നു. മംഗലാപുരം വിമാന ദുരന്തം നടന്ന് മൂന്നു വര്‍ഷം തികയുന്ന മെയ് 22ന് വൈകിട്ട് ഒമ്പത് മണിക്ക് അല്‍ബറഹ കെ.എം.സി.സി ആസ്ഥാനത്ത് പ്രാര്‍ഥനാ സദസ് സംഘടിപ്പിക്കും.
കേന്ദ്ര-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അബ്ദുല്‍ ഹക്കീം തങ്ങള്‍, അബ്ദുല്‍ ഖാദര്‍ അസ്അദി എന്നിവര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. ജില്ലയിലെ മുഴുവന്‍ മണ്ഡലം പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കണമെന്ന് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി അറിയിച്ചു.