കുവൈതില്‍ പ്രവാസി യുവാവിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത് സിറ്റി: (www.kasargodvartha.com 31.10.2021) കുവൈതില്‍ പ്രവാസി യുവാവിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. 23 വയസുകാരനായ ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്നാണ് റിപോര്‍ടുകള്‍. റൗദയിലെ ഒരു ആഫ്രികന്‍ എംബസി കെട്ടിടത്തിലാണ് സംഭവം. വിവരം ലഭിച്ചയുടന്‍ ആംബുലന്‍സ് സംഘം സ്ഥലത്തെത്തിയെങ്കിലും മരിച്ചിരുന്നു.
തുടര്‍ന്ന് മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി. യുവാവിന്റെ പിതാവ് ഇതേ കെട്ടിടത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്നും സംഭവത്തിന് മുമ്പ് പിതാവും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പ്രാദേശിക മാധ്യമങ്ങളുടെ റിപോര്‍ടുകളില്‍ വ്യക്തമാക്കുന്നു. മരണ കാരണം ഉള്‍പെടെ കണ്ടെത്തുന്നതിനായി അധികൃതര്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kuwait City, News, Gulf, World, Top-Headlines, Death, Case, Man died after falling from a building in Kuwait