city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'യുഎഇയിലെ ജോലിസ്ഥലത്ത് കളിത്തോക്ക് ചൂണ്ടി പണം കവര്‍ന്നു'; പ്രവാസിക്ക് ജയില്‍ ശിക്ഷ

ദുബൈ: (www.kasargodvartha.com 05.04.2022) യുഎഇയിലെ റെസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം രൂപ കവര്‍ന്നെന്ന സംഭവത്തില്‍ ഇതേ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രവാസിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം.

'ശമ്പളം വാങ്ങാനായി പ്രതി റസ്റ്റോറന്റിലെ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു ഭീഷണി മുഴക്കിയത്. പെട്ടെന്ന് കളിത്തോക്ക് പുറത്തെടുത്ത ശേഷം മുഖത്തേക്ക് ചൂണ്ടുകയും തന്റെ ഫോണിലെ ഒരു സന്ദേശം കാണിക്കുകയുമായിരുന്നു. അക്രമം നടത്താനോ ആരെയെങ്കിലും കൊല്ലാനോ തനിക്ക് ഉദ്ദേശമില്ലെന്നും പണം മാത്രമാണ് ആവശ്യമെന്നും അറിയിച്ചു' -സ്ഥാപനത്തിന്റെ ഡയറക്ടര്‍ മൊഴി നല്‍കി.

'യുഎഇയിലെ ജോലിസ്ഥലത്ത് കളിത്തോക്ക് ചൂണ്ടി പണം കവര്‍ന്നു'; പ്രവാസിക്ക് ജയില്‍ ശിക്ഷ

തുടര്‍ന്ന് ഓഫീസിലെ വനിതാ അകൗണ്ടന്റിന്റെ പക്കലുണ്ടായിരുന്ന ബാഗ് തട്ടിയെടുത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ ബാഗില്‍ 4,30,000 ദിര്‍ഹമായിരുന്നു ഉണ്ടായിരുന്നത്. വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയപ്പോഴാണ് പ്രതി ഉപയോഗിച്ചത് കളിത്തോക്കാണെന്ന് കണ്ടെത്തിയതെന്നും പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

21,000 ദിര്‍ഹവും പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. റെസ്റ്റോറന്റില്‍ നിന്ന് മോഷ്ടിച്ച പണമാണിതെന്ന് ഇയാള്‍ സമ്മതിച്ചു. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും.

Keywords:  Dubai, News, Gulf, Top-Headlines, UAE, Job, Crime, Robbery, Police, Jail, Man arrested for threatening employer with fake pistol in Dubai. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia