city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാമ്പത്തികക്കുരുക്കില്‍പെട്ട് തടവിലായ മലയാളികള്‍ ഒടുവില്‍ നാട്ടിലേയ്ക്ക് മടങ്ങി

അല്‍ഹസ്സ:(www.kasargodvartha.com 06/11/2018) സാമ്പത്തികക്രമക്കേടിനെത്തുടര്‍ന്ന് അല്‍ഹസയില്‍ സ്പോണ്‍സറുടെ തടവറയില്‍ കഴിയേണ്ടി വന്ന രണ്ടു മലയാളികള്‍ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശി വിപിന്‍, ഹരിപ്പാട് സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

സൗദിയിലെ പ്രശസ്തമായ ഒരു കമ്പനിയിലെ ദമ്മാം ബ്രാഞ്ചില്‍ സെയില്‍സ് വിഭാഗത്തില്‍ ജീവനക്കാരായിരുന്നു രണ്ടു പേരും. സെയില്‍സുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയ ഇടപാടുകളില്‍ ഒരാള്‍ ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം റിയാലും, മറ്റെയാള്‍ എഴുപത്തി അയ്യായിരം റിയാലും കുറവ് വന്നതിനെത്തുടര്‍ന്ന് ഇവര്‍ ക്രമക്കേട് നടത്തിയതായി ആരോപിച്ച കമ്പനി ആ പണം രണ്ടുപേരും തിരികെ അടയ്ക്കാന്‍ കര്‍ശനമായി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ രണ്ടുപേരും ജിദ്ദ വഴി നാട്ടിലേയ്ക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും കമ്പനി നല്‍കിയ പരാതി കാരണം തായിഫില്‍ വെച്ച് പോലീസ് പിടിയിലായി.

സാമ്പത്തികക്കുരുക്കില്‍പെട്ട് തടവിലായ മലയാളികള്‍ ഒടുവില്‍ നാട്ടിലേയ്ക്ക് മടങ്ങി


15 ദിവസം തായിഫ് പോലീസ് ലോക്കപ്പില്‍ കിടന്ന അവരെ സ്‌പോണ്‍സര്‍ അല്‍ഹസ്സയില്‍ ആയതു കാരണം അല്‍ഹസ്സ മുബാറസ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. തുടര്‍ന്ന് കമ്പനി അധികൃതരെത്തി ഇവരെ ജാമ്യത്തില്‍ ഇറക്കി കൊണ്ടുപോകുകയായിരുന്നു. കമ്പനിയ്ക്ക് നഷ്ടമായ പണം തിരികെ കിട്ടാനായി ഇവരെ സമ്മര്‍ദത്തിലാക്കാനായി ഫാക്ടറിയിലെ ഓരോ മുറിയിലായി പ്രത്യേകം പ്രത്യേകമായി ഇവരെ പൂട്ടിയിടുകയായിരുന്നു. ഇവര്‍ പല സാമൂഹ്യപ്രവര്‍ത്തകരെയും, സംഘടനകളെയും ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഈ സ്വഭാവത്തിലുള്ള കേസായതിനാല്‍ ആരും ഇടപെട്ടില്ല.

സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ദുരവസ്ഥ ഇവര്‍ പ്രചരിപ്പിച്ചതോടെ ഇന്ത്യന്‍ എംബസ്സി ഇടപെട്ട് നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുല്‍ ലത്വീഫ് മൈനാഗപ്പള്ളി, സാമൂഹ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡം എന്നിവരെ ഈ കേസില്‍ ഇടപെടാന്‍ ചുമതലപ്പെടുത്തി. അബ്ദുല്‍ ലത്വീഫും, മണിയും കമ്പനി സന്ദര്‍ശിയ്ക്കുകയും ഇവരെ കണ്ടു സംസാരിയ്ക്കുകയും ചെയ്തു. കാര്യങ്ങള്‍ വിശദമായി മനസിലാക്കി. തുടര്‍ന്ന് രണ്ടുപേരും കമ്പനി അധികാരികളുമായും ഇവരുടെ സ്‌പോണ്‍സറുമായും പല ദിവസങ്ങളിലായി നീണ്ട ചര്‍ച്ചകള്‍ നടത്തി.

ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവര്‍ നഷ്ടമായ പണം തിരിച്ചടച്ചാല്‍ മറ്റുള്ള നിയമനടപടികളും കേസുമെല്ലാം ഒഴിവാക്കി ഫൈനല്‍ എക്‌സിറ്റ് നല്‍കി നാട്ടിലേയ്ക്ക് അയയ്ക്കാം എന്ന് കമ്പനി സമ്മതിച്ചു. തുടര്‍ന്ന് അബ്ദുല്‍ ലത്തീഫിന്റെയും മണിയുടെയും സാന്നിധ്യത്തില്‍ പൈസ തിരികെ നല്‍കാമെന്ന് വിപിനും, സുരേഷും എഴുതിനല്‍കി. തുടര്‍ന്ന് നാട്ടില്‍ നിന്നും പണം വരുത്തി രണ്ടുപേരും നഷ്ടമായ പണം കമ്പനിയില്‍ തിരികെ അടച്ചു. മറ്റു നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Police, Top-Headlines,Malayalis trapped in Gulf exited

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia