മലയാളി മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു
Jun 10, 2012, 11:06 IST
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം കുടുംബ സംഗമം നടത്തി. അബ്ബാസിയ ചാചൂസ് ഹാളില്‍ നടന്ന സംഗമം തോമസ് ചാണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുവൈത്തില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ഏറെ ശ്ളാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പല പരിപാടികളിലും ദേശീയ ഗാനം തെറ്റായ രീതിയില്‍ ആലപിക്കപ്പെടുന്നുണ്ടെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സത്താര്‍ കുന്നില്‍ ആമുഖ ഭാഷണം നടത്തി. കണ്‍വീനര്‍ വിനോദ് വി. നായര്‍ അധ്യക്ഷത വഹിച്ചു. മലയില്‍ മൂസക്കോയ ആശംസകളര്‍പ്പിച്ചു. കണ്‍വീനര്‍ ഗീരീഷ് ഒറ്റപ്പാലം സ്വാഗതവും ഗഫൂര്‍ മൂടാടി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിവിധ വൈജ്ഞാനിക കലാ മത്സരങ്ങള്‍ അരങ്ങേറി. രശ്മി കൃഷ്ണകുമാര്‍ അവതരിപ്പിച്ച മീഡിയ ക്വിസില്‍ എ.എം. ഹസന് വിജയിയായി. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ നടന്ന ഗെയിംസിന് ആരിഫ അബ്ദുല്‍ ഫത്താഹ് നേതൃതം നല്കി. ശില്പ സജീവ് പരിപാടികള്‍ കോമ്പയര്‍ ചെയ്തു. കിഷോറിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും മാധ്യമ പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാ പരിപാടികളും സംഗമത്തിന് കൊഴുപ്പേകി.
സിദ്ദീഖ് വലിയകത്ത്, സാം പൈനുംമൂട്, തോമസ് കടവില്‍ , അനില്‍ കേളോത്ത്, മുഹമ്മദ് റിയാസ്, സുനോജ് നമ്പ്യാര്‍, നൗഫല്‍ മൂടാടി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നിക്സണ് ജോര്‍ജ്, അസീസ് തിക്കോടി,ജലിന് ത്രിപ്പയാര്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍, അനില്‍ പി. അലക്സ്, അന്‍വര്‍ സാദത്ത്, പി.പി ജുനൂബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Keywords: Malayali media forum, Family meet, Kuwait city, Gulf