ഒമാനില്‍ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Mar 24, 2022, 09:20 IST
മസ്ഖത്: (www.kasargodvartha.com 24.03.2022) ഒമാനില്‍ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കായംകുളം കരിയിലകുളങ്ങര സ്വദേശി അജീഷി(37)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മെകാനികല്‍ എന്‍ജിനീയറായ അജീഷ് കഴിഞ്ഞ നാല് വര്‍ഷമായി സലാല സനായിയയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
ജോലിയുടെ ഭാഗമായാണ് കുറച്ച് നാളായി ദുഖ്മിലെത്തിയത്. അജീഷ് വിഷാദ രോഗാവസ്ഥയിലായിരുന്നുവെന്ന് ബന്ധു പറഞ്ഞു. വിജയന്‍-മോളമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: യോഗിത. മകന്‍: അഭിനവ്. നഴ്‌സായ ഭാര്യ സലാലയിലെ ഒരു സ്വകാര്യ ഐ ക്ലിനികില്‍ ജോലി ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ ജോലിക്കായി സഊദി അറേബ്യയിലേക്ക് പോയത്. മൃതദേഹം സലാല വഴി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Muscat, News, Gulf, World, Top-Headlines, Oman, Expat, Death, Police, Job, Malayali expat found dead in Oman.