കുവൈത്തില്‍ ജോലിക്കിടെ പൈപ്പ് ദേഹത്തുവീണ് മലയാളി മരിച്ചു
Nov 14, 2017, 12:41 IST
കുവൈത്ത് സിറ്റി:(www.kasargodvartha.com 14/11/2017) കുവൈത്തില്‍ ജോലിക്കിടെ പൈപ്പ് ദേഹത്തുവീണ് മലയാളി മരിച്ചു. കോഴിക്കോട് ചന്തക്കടവ് കോട്ടപ്പാടം കരുവീട്ടില്‍ അബ്ദുല്‍ നാസര്‍ (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വലിയ ട്രക്കില്‍ നിന്നും പൈപ്പുകള്‍ ഇറക്കുന്നതിനിടെ ദേഹത്തു വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കുവൈത്ത് കംപെയ്ന്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ്. കരുവീട്ടില്‍ നൂറുദ്ദീന്‍- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ. മക്കള്‍: നജ്മ, നബീല ഫാത്വിമ, നഹല. സഹോദരങ്ങള്‍: വാസിദ്, റജീന, ഫജ്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: News, Gulf, World, Kuwait City, Death, Hospital, Deadbody, Malayali dies in Kuwait