മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു
Sep 4, 2017, 09:45 IST
ജിദ്ദ: (www.kasargodvartha.com 04.09.2017) ജിദ്ദയില്‍ സി സി ടി വി ക്യാമറ സ്ഥാപിക്കുന്നതിനിടെ നിലത്ത് വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം കീശേരി പുളിയക്കോട് മേല്‍മുറി സ്വദേശി കളരിക്കാടന്‍ മുഹമ്മദ് ഷഫീഖ് (30) ആണ് മരിച്ചത്. ഏഴ് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷഫീഖ്. കഴിഞ്ഞ ദിവസം സി.സി.ടി.വി കൃാമറ സ്ഥാപിക്കുന്നതിനിടെ ഷഫീഖ് താഴേക്ക് വീഴുകയായിരുന്നു. മതിലില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഷഫീഖിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ ഹസ്സത്ത് ജിദ്ദയില്‍ ഷഫീഖിനൊപ്പം തന്നെയാണ് താമസം. പിതാവ്: മൊയ്തീന്‍ കുട്ടി. കുട്ടികള്‍ ഇല്ല. മൃതദേഹം മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ ഹസ്സത്ത് ജിദ്ദയില്‍ ഷഫീഖിനൊപ്പം തന്നെയാണ് താമസം. പിതാവ്: മൊയ്തീന്‍ കുട്ടി. കുട്ടികള്‍ ഇല്ല. മൃതദേഹം മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Death, Top-Headlines, Malayali dies in Jiddah
Keywords: Gulf, news, Death, Top-Headlines, Malayali dies in Jiddah