ദുബൈയില്‍ വ്യാപാരിയായ ഉദുമ സ്വദേശി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
Dec 18, 2014, 11:22 IST
ദുബൈ: (www.kasargodvartha.com 18.12.2014) ദുബൈയില്‍ വ്യാപാരിയായ ഉദുമ പാക്യാര സ്വദേശി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. പാക്യാരയിലെ പരേതനായ പി.എ. മുഹമ്മദ് കുഞ്ഞിയുടെ മകന്‍ പി.എം. മുഹമ്മദ് റഫീഖ് (42) ആണ് ബുധനാഴ്ച രാത്രി യു.എ.ഇ. സമയം ഒമ്പത് മണിയോടെ മരിച്ചത്.
ദുബൈയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാനായി കാറില്‍ കയറുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട റഫീഖിനെ ഉടന്‍ ദുബൈയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് നേരത്തെ ചികിത്സ തേടിയിരുന്നു. മൃതദേഹം പിന്നീട് ദുബൈ അല്‍ മക്തൂം ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വെള്ളിയാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പാക്യാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
10 വര്‍ഷത്തോളമായി ദുബൈയിലുള്ള റഫീഖ് കഴിഞ്ഞ ആഗസ്റ്റിലാണ് ഒടുവില്‍ നാട്ടില്‍വന്ന് പോയത്. കുടുംബത്തോടൊപ്പം ദുബൈയില്‍ തന്നെയായിരുന്നു താമസം. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു. പാക്യാര ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു.
മാതാവ് ദൈനബി. കാലിക്കടവ് സ്വദേശിനിയായ സമീറയാണ് ഭാര്യ. ദുബൈ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അര്‍ഷദ്, അമന്‍, ആഹില്‍ എന്നിവര്‍ മക്കളാണ്. കാഞ്ഞങ്ങാട്ടെ അഡ്വ. നാസറിന്റെ ഭാര്യ ഹസീന, കീഴൂരിലെ എന്‍.എ. അഷ്‌റഫിന്റെ ഭാര്യ നസീമ എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Udma, Gulf, Obituary, Dubai, P.M. Rafeeq, Pakiyara, Malayali dies in Dubai.