ഖത്തറിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്ക്കത്തിലിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരണത്തിന് കീഴടങ്ങി
Sep 23, 2019, 10:50 IST
കാസര്‍കോട്: (www.kasargodvartha.com 23.09.2019) ഖത്തറിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്ക്കത്തിലിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരണത്തിന് കീഴടങ്ങി. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശിയും കാസര്‍കോട് ചെട്ടുംകുഴി കെ എസ് അബ്ദുല്ല സ്കൂളിന് സമീപം താമസക്കാരനുമായ തെക്കുംതല പറമ്പില്‍ അലി കോയ (67) ആണ് മരിച്ചത്.
ഖത്തറിലെ കോടതിയില്‍ ജീവനക്കാരനായ അലി അഞ്ചര മാസം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 5.30നുള്ള വിമാനത്തില്‍ മംഗളൂരുവില്‍ നിന്നും ഖത്തറിലേക്ക് തിരിച്ചതായിരുന്നു. യാത്രക്കിടെയാണ് അലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് വിമാനം മസ്ക്കത്തിലിറക്കുകയും റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
40 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്നു അലി. പരേതരായ എന്‍ വി ബിച്ചമ്മദ്- ഹലീമ കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: റസിയ, ഹലീമ. മക്കള്‍: നിസാം, താജുദ്ദീന്, നജ്മുന്നിസ, അമീറ, അസീറ, ഇബ്രാഹിം ബാദുഷ. മരുമക്കള്‍: സഫ്രീന, റഹ് മത്ത്, ഫൈസല്‍, ലുക്മാന്, അഷ്റഫ്. മൃതദേഹം കോഴിക്കോട്ടെത്തിച്ച് ഖബറടക്കുമെന്നും ഇതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതായും ബന്ധുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, hospital, Qatar, Top-Headlines, Death, Obituary, Gulf, Malayali died in Muscat
< !- START disable copy paste -->