പനിയെ തുടര്‍ന്ന് മലയാളി ജിദ്ദയില്‍ മരണപ്പെട്ടു
Apr 28, 2020, 13:44 IST
ജിദ്ദ: (www.kasargodvartha.com 28.04.2020) പനിയെ തുടര്‍ന്ന് മലയാളി ജിദ്ദയില്‍ മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി തൊട്ടിയില്‍ ഹസന് ആണ് മരിച്ചത്. ദിവസങ്ങള്‍ക്കു മുമ്പാണ് ഹസന് പനി പിടിപെട്ടത്. തിങ്കളാഴ്ച പനി മൂര്‍ച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സൗദിയില്‍ കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനല്‍കും.
Keywords: Gulf, Death, News, Kerala, Fever, Malappuram, Malayali died in Jiddah due to fever