ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു; കാസര്‍കോട് സ്വദേശിക്ക് ഗുരുതരം
Sep 27, 2016, 10:30 IST
ഷാര്‍ജ: (www.kasargodvartha.com 27/09/2016) റോഡ് മുറിച്ചു കടക്കുകയായിരുന്നു തിരുവനന്തപുരം സ്വദേശി കാറിടിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജ അല്‍ ഇത്തിഹാദ് റോഡില്‍ സഫീര്‍ മാളിനടുത്ത് കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിക്കായിരുന്നു അപകടം.
ദുബൈ ആര്‍ ടി എയുടെ ഇന്റര്‍സിറ്റി ബസ് ഡ്രൈവറായ തിരുവനന്തപുരം പൂന്തുറ സ്വദേശി ബാബു സുബ്രഹ്മണ്യനാണ് (46) മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ കാസര്‍കോട് ചട്ടഞ്ചാലിലെ ഉമേഷിനാണ് ഗുരുതരമായി പരിക്കേറ്റത്.
ഉമേഷ് അല്‍ കാസിമിയ ആശുപത്രിയില്‍ ചികിത്സയിലാണ്. അല്‍ ഇത്തിഹാദ് റോഡ് മുറിച്ചുകടക്കവെ ഇരുവരെയും കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ബാബു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഉമേഷിന്റെ കൈകാലുകള്‍ക്കും തോളെല്ലിനുമാണ് പരിക്ക്.
അപകടം വരുത്തിയ കാറിന്റെ ഡ്രൈവറെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഏറെ വൈകിയാണ് ബാബുവിന്റെ മരണ വിവരം ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞത്. പൂന്തുറയിലെ സുബ്രഹ്മണ്യന്റെ മകനാണ് ബാബു. ഭാര്യയും രണ്ടുമക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Keywords : Sharjah, Accident, Death, Obituary, Gulf, Thiruvananthapuram, Chattanchal, Subrahmanyan.