city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാസ്റ്റ് ഫുഡിനോട് വിട: മലര്‍വാടി കുട്ടികളുടെ പ്രതിജ്ഞ ശ്രദ്ധേയമായി

ഫാസ്റ്റ് ഫുഡിനോട് വിട: മലര്‍വാടി കുട്ടികളുടെ പ്രതിജ്ഞ ശ്രദ്ധേയമായി
ദമാം: കളിയും കാര്യവും ചിരിയും ചിന്തയുമായി മലര്‍വാടി കുട്ടികളുടെ സംഗമം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. വരാനിരിക്കുന്ന ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മലര്‍വാടി ദമാം സോണ്‍ സംഘടിപ്പിച്ചതായിരുന്നു ഈ സംഗമം. ദമാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ ധാരാളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

കുട്ടികളില്‍ സാമൂഹികാവബോധവും മാനുഷിക സ്‌നേഹവും വളര്‍ത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. ലോകത്തിന്റെ പല ഭാഗങ്ങളില്‍ പട്ടിണിയും ദാരിദ്ര്യവും നിലനില്‍ക്കുമ്പോള്‍ ഭക്ഷണം ദൂരുപയോഗപ്പെടുത്തുന്നതും പാഴാക്കുന്നതും ഒഴിവാക്കണമെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ജീവിതത്തില്‍ ശീലമാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ച് ''നമ്മുടെ ആഹാരശീലങ്ങള്‍'' എന്ന തലക്കെട്ടില്‍ നടന്ന ഡോക്ടര്‍ സഗീറിന്റെ ഇന്ററാ­ക്ഷന്‍ പ്രോഗ്രാം വളരെ ശ്രദ്ധിക്കപ്പെട്ടു.

ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കുമെന്ന് കുട്ടികള്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഒ. എന്‍. വി കുറുപ്പ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, തവക്കുല്‍ കര്‍മാന്‍ എന്നിവരുടെ ജീവിതത്തിലേക്ക് ഒരന്വേഷണം ഉസ്മാന്‍ ഒല്ലശ്ശേരി നിര്‍വഹിച്ചു. കുട്ടികള്‍ നടത്തിയ കഥ പറയല്‍, പ്രസംഗം, ഗാനം, സംഘഗാനം, ആക്ഷന്‍ സോംഗ് തുടങ്ങി വിവിധ കലാപരിപാടികള്‍ സദസിനു ആ­വേ­ശവും കുളിര്‍മയേകുന്നതുമായിരുന്നു.

കുട്ടികളില്‍ നടത്തിയ അവധിക്കാല പ്രൊജെക്റ്റിന്റെ വിജയികള്‍ക്കും നിലവാരം പുലര്‍ത്തിയ വര്‍കുകള്‍ സമര്‍പിച്ചവര്‍കും സമ്മാനദാനം നടന്നു. ഫരീരിയ സിറ്റിഫ്‌ളവര്‍ ഗ്രൂപ്പിന്റെ ഡയറക്റ്റര്‍ റാഷിദ് കോയ, ''പകല്‍ മായും മുമ്പെ'' സിനിമയുടെ സംവിധായകന്‍ നിസാര്‍ റൂമി, മലര്‍വാടി രക്ഷാധികാരി സി.പി മുസ്തഫ സാഹിബ്, കെ. എം റഷീദ്, സമീര്‍ കായംകുളം എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. സുബൈര്‍ പുല്ലാളൂര്‍, ഷെരീഫ് മേലാറ്റൂര്‍, ജോഷി ബാഷ, ഷബീര്‍ ചാത്തമംഗലം, അബ്ഷീര്‍, തസ്‌നിം യാസര്‍, ഷബ്‌ന അഷ്‌കര്‍ എന്നിവര്‍ പരിപാടിക്ക്  നേതൃത്വം നല്‍കി.

Keywords: Malarvadi Childrens, Programme, Against, Fast Food, Dammam, Gulf, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia