ഹജ്ജ് കര്‍മത്തിനെത്തുന്നവര്‍ക്ക് സേവനം ചെയ്യാന്‍ കാസര്‍കോട്ടുകാര്‍ സുസജ്ജം
Aug 8, 2018, 11:28 IST
മക്ക: (www.kasargodvartha.com 08.08.2018) ഹജ്ജ് കര്‍മത്തിനെത്തുന്നവര്‍ക്ക് സേവനം ചെയ്യാന്‍ കാസര്‍കോട്ടുകാര്‍ സുസജ്ജം. മക്കാ കാസ്രോട്ടാര്‍ എന്ന സംഘടനയെ ഹജ്ജ് വളണ്ടീയര്‍ സേവനത്തിന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ തിരഞ്ഞെടുത്തു. ഹറം, അറഫ, മിനാ, മുസ്തലിഫ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹാജിമാരെ സഹായിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സേവനം ചെയ്യുന്നതിനും വളണ്ടിയര്‍മാരെ ഏര്‍പാട് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ഹജ്ജ് കൗണ്‍സിലുമായി സഹകരിച്ചാണ് പുതിയ വിംഗിന് രൂപം നല്‍കിയത്. ഹജജ് സമയത്ത് മുഴുവന്‍ സമയങ്ങളിലും പ്രവര്‍ത്തകര്‍ വോളണ്ടിയര്‍മാരായി രംഗത്തുണ്ടാവും. മക്കാ കാസ്രോട്ടാര്‍ കൂട്ടായ്മയുടെ വളണ്ടീയര്‍ കിറ്റ് മക്കയിലെ ഹജ്ജ് കൗണ്‍സിലര്‍ മുഹമ്മദ് സായിദ് ആലം പ്രകാശനം നിര്‍വ്വഹിച്ചു. ഭാരവാഹികളായ മജീദ് തളങ്കര, ആസിഫ് തളങ്കര, ഫാറൂഖ് കിഴൂര്‍, നസീര്‍ മേല്‍പറമ്പ്, റഹ് മാന്‍ നെക്രാജെ, സുഹൈല്‍ എന്നിവരാണ് വളണ്ടിയര്‍ വിംഗിനെ നിയന്ത്രിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, World, Hajj-volunteers, കേരള വാര്‍ത്ത, Gulf, Makkah Kasrottar Selected to Hajj Volunteers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, World, Hajj-volunteers, കേരള വാര്‍ത്ത, Gulf, Makkah Kasrottar Selected to Hajj Volunteers
< !- START disable copy paste -->