city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Prayer | മഗ്രിബ് നിസ്‌കാരവും ഹുസൈനാറും

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 22)

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ഷാര്‍ജയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഞങ്ങളുടെ കമ്പനിയിലെ ക്ലീനിംഗ് സെക്ഷനില്‍ ഒരു ഹുസൈനാറുണ്ടായിരുന്നു. മൊബൈല്‍ ഫോണുകള്‍ നിലവിലില്ലാതിരുന്ന ആ കാലങ്ങളില്‍ മുപ്പത് ദിര്‍ഹത്തിന് ടെലിഫോണ്‍ കാര്‍ഡുകള്‍ വാങ്ങി തെരുവോരങ്ങളിലും മറ്റുപ്രധാന സ്ഥലങ്ങളിലും ടെലിഫോണ്‍ വകുപ്പായ ഇത്തിസലാത്ത് സ്ഥാപിച്ചിരുന്ന ടെലിഫോണ്‍ ബൂത്തുകളില്‍ കയറി ഫോണ്‍ വിളിക്കുകയാണ് അന്നത്തെ ഒരു രീതി. ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലായിരിക്കും ഇത്തരത്തിലുള്ള ഫോണ്‍ ബൂത്തുകളുണ്ടാവുക. ഒരിക്കല്‍ എന്തോ അത്യാവശ്യത്തിനായി നാട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ വേണ്ടി ടെലിഫോണ്‍ ബൂത്ത് തിരക്കിപ്പോയ ഹുസൈനാര്‍, ബുഹൈറ പള്ളിക്കടുത്ത് കണ്ട ഒരു ബൂത്തില്‍ കയറിയപ്പോഴാണ് പള്ളിയില്‍ നിന്നും മഗ്രിബ് ബാങ്ക് മുഴങ്ങിയത്.
         
Prayer | മഗ്രിബ് നിസ്‌കാരവും ഹുസൈനാറും

പൊതുവെ നിസ്‌കാരത്തില്‍ വലിയ ശ്രദ്ധയൊന്നുമില്ലാത്ത ഹുസൈനാര്‍ പള്ളിയും ബാങ്കും ഒന്നും അത്ര ഗൗനിക്കാതെ ബൂത്തില്‍ കയറി ഫോണ്‍ കറക്കാന്‍ തുടങ്ങിയപ്പോള്‍ പിറകില്‍ നിന്ന് ആരോ തട്ടി വിളിക്കുന്നതുകൊണ്ട് പേടിയോടെ തിരിഞ്ഞു നോക്കി. തട്ടിവിളിക്കുന്നത് അറബി വേഷധാരിയാണ്. സിഐഡിയോ മറ്റോ ആയിരിക്കുമെന്ന് കരുതി കയ്യിലിരുന്ന എരിയുന്ന സിഗരറ്റും താഴെയിട്ട് കാലുകൊണ്ട് ചവിട്ടി അണച്ചു ഓച്ചാനിച്ചു നിന്നപ്പോള്‍ അറബി പറഞ്ഞു, 'മാഫീ... സല്ലി...താല്‍' (നിസ്‌കരിച്ചില്ലേ, വരൂ). അറബി ധൃതിയില്‍ പള്ളിലേക്ക് കയറിപ്പോവുകയും ചെയ്തു.

ഫോണ്‍ കറക്കാന്‍ തുടങ്ങിയ ഹുസൈനാറിന്റെ മനസ്സില്‍ പല വക ചിന്തകളും ഉടലെടുക്കാനും തുടങ്ങി. അന്നൊക്കെ ലൈന്‍ കിട്ടണമെങ്കില്‍ ഒരുപാട് താമസിക്കും. അതിനിടയില്‍ അറബി തിരിച്ചു വന്ന് താന്‍ ഇവിടെ തന്നെ നില്‍ക്കുന്നത് കണ്ടാല്‍ അറബിക്ക് ദേഷ്യം വരും. ദേഷ്യം പിടിച്ചാല്‍ അറബികള്‍ എന്താ ചെയ്തു കൂട്ടുകയെന്നറിയില്ല. അങ്ങനെ അവിടെ നിന്നും ഹുസൈനാര്‍ റോഡിന്റെ മറുകരയിലുള്ള ഉമ്മര്‍ ഹാജിയുടെ ഗ്രോസറിയിലേക്ക് പോയി. അവിടെ കയറി ഒരു പെപ്‌സിയും കുടിച്ച് പത്ത് മിനുറ്റ് കഴിഞ്ഞ് വരുമ്പോഴേക്കും ഹുസൈനാറിന് പുതിയ ചിന്തയും പൊട്ടിമുളച്ചു. ആ അറബി നിസ്‌കാരം കഴിഞ്ഞ് പോയിരിക്കുമെന്നും പിന്നെ ഒരു ടെന്‍ഷനുമില്ലാതെ സമാധാനമായി ഫോണ്‍ വിളിക്കാമെന്നും കരുതി ഹുസൈനാര്‍ പെപ്‌സി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഓര്‍ത്തത്, വല്ലതും വാങ്ങാന്‍ വേണ്ടി അറബി എങ്ങാനും കടയില്‍ വന്നാലോ?.
         
Prayer | മഗ്രിബ് നിസ്‌കാരവും ഹുസൈനാറും

അവിടെ നിന്ന് നേരെ പിറക് വശത്തുള്ള റസ്റ്റോറന്റിനെ ലക്ഷ്യമാക്കി ഹുസൈനാര്‍ നടന്നു. അവിടെപ്പോയി ഒരു ചായയും കുടിച്ച് ടെലിവിഷന്‍ പരിപാടിയും കണ്ട് കുറച്ചിരിക്കാമെന്നാണ് കരുതിയത്. ചായയും മോന്തി അങ്ങനെ ഇരിക്കുമ്പോഴായിരുന്നു ഒരു സ്വദേശിയുടെ വലിയ കാര്‍ വന്ന് ഹോട്ടലിന് മുമ്പില്‍ നിര്‍ത്തിയിടുന്നത് ഹുസൈനാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. നിസ്‌കാരം കഴിഞ്ഞ് ചായ കുടിക്കാനായി ആ അറബിയെങ്ങാനും ഇവിടെ വന്നാല്‍ തന്റെ കള്ളക്കളിയെക്കുറിച്ചെങ്ങാനും അറിഞ്ഞാലോ എന്ന് കരുതി ഹുസൈനാര്‍ ചായയുടെ ചില്ലറ കാശും മേശപ്പുറത്തുവെച്ച് റോഡിലിറങ്ങാതെ ഇരുളടഞ്ഞ പൂഴി മണലിലൂടെ താമസസ്ഥലം ലക്ഷ്യമാക്കി നടന്നു.

Also Read: 


















Keywords:  Article, Story, Gulf, Sharjah, Work, Job, Kuttianam Muhammad Kunhi, Maghrib prayer and Hussainar.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia