തൊഴിലാളികളെ ചൂഷണം ചെയ്ത് തന്റെ സമ്പത്ത് ഇരട്ടിപ്പിക്കാന്‍ നോക്കുന്ന മുതലാളിമാര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് ലുലു ഗ്രൂപ് ചെയര്മാന് എം എ യൂസഫലി,ഹൃദ്രോഗം കാരണം കുഴഞ്ഞു വീണ തൊഴിലാളിയെ നാട്ടിലെത്തിക്കാന്‍ ലുലു മുതലാളി ഏര്‍പ്പെടുത്തിയത് എയര്‍ ആംബുലന്‍സ്; നാട്ടില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ചികിത്സയും ലുലു ഗ്രൂപ് വക; യൂസഫലിയുടെ നന്മയ്ക്ക് വീണ്ടും സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം, വീഡിയോ
May 13, 2018, 11:42 IST
അബുദാബി :(www.kasargodvartha.com 13/05/2018) അബുദാബി ലുലുവിലെ ജീവനക്കാരന് മുസ്തഫ ഹൃദ്രോഗം കാരണം കുഴഞ്ഞു വീണതോടെ അബോദവാസ്ഥയിലായി. ബോധമില്ലാത്ത മുസ്തഫയ്ക്ക് നല്ല ചികിസ്ത ലഭ്യമാക്കാന്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതായിരിക്കും നല്ലത്. എന്നാല്‍ അബോദാവസ്ഥയിലുള്ള മുസ്തഫയെ നാട്ടിലെത്തിക്കണമെങ്കില്‍ വന്‍ തുക തന്നെ വേണം. പക്ഷേ സാമ്പത്തിക പരാധീനതകള്‍ മുസ്തഫയെ നാട്ടിലെത്തിക്കുന്നതിന് തടസം നിന്നും. അപ്പോഴാണ് ലുലു മുതലാളി യൂസഫലി ഇക്കാര്യം അറിഞ്ഞത്. അതോടെ ചെലവ് എത്രയായാലും മുസ്തഫയെ നാട്ടിലെത്തിക്കാനുള്ള സാധ്യത തെളിഞ്ഞു. മുസ്തഫയെ നാട്ടിലെത്തിക്കുന്നതിന് എയര്‍ആമ്പുലന്‍സ് തന്നെ ഒരുക്കി യൂസഫലി.
അങ്ങനെ മുസ്തഫയുടെ പ്രാണനുമായി എയര്‍ ആംബുലന്‍സ് അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്നു. കൊച്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങിറങ്ങിയ വിമാനത്തെ കാത്ത് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ആമ്പുലന്‍സും ഡോക്ടര്‍മാരും തയ്യാറായിരുന്നു. കുറ്റിപ്പുറം സ്വദേശി മുസ്തഫയെയാണ് ലുലു ഗ്രൂപ് ഇടപെട്ട് എയര്‍ ആംബുലന്‍സില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിച്ചത്. ഇവിടെ ചികില്‍സയും ആരംഭിച്ചു. മുസ്തഫയുടെ ആരോഗ്യ സ്ഥിതി അറിഞ്ഞ് ലുലു ഉടമ എംഎ യൂസഫലിയാണ് 26 ലക്ഷത്തിലധികം രൂപ ചെലവിട്ട് എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയത്. ഇതിന്റെ ചെലവ് പൂര്‍ണ്ണമായും ലുലു ഗ്രൂപ്പ് വഹിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
മുതലിനെ ലാളിക്കുന്നവരാണ് മുതലാളി. തൊഴിലാളിയെ ലാളിക്കുന്ന മുതലാളി കുറവാണ്. ഇവിടെയാണ് യൂസഫലിയെ ജീവനക്കാര്‍ വാഴ്ത്തുന്നത്. ലുലു ജീവനക്കാര്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ യൂസഫലിക്ക് അഭിനന്ദപ്രവാഹമാണ്. മുസ്തഫയെ ആശുപത്രിയില്‍ ചെന്നും യൂസഫലി കണ്ടിരുന്നു. ഇത്തരത്തില്‍ ഇടപെടുന്ന തൊഴിലാളികളെ സ്നേഹിക്കുന്ന മുതലാളിയാണ് യൂസഫലിയെന്ന് വിശദീകരിക്കുന്ന വീഡിയോയും യുടൂബിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Abudhabi, Gulf, Top-Headlines, Social-Media, Video, Hospital, Airport,Lulu group chairman M A Yusuff Ali help his Labour