city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലക്കി സ്റ്റാര്‍ കീഴൂര്‍ യു.എ.ഇ ഇന്റര്‍നാഷണല്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 23ന്

ദുബൈ: (www.kasargodvartha.com 19/10/2015) ലക്കി സ്റ്റാര്‍ കീഴൂര്‍ യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബ്ലൂബെറി ഇന്റര്‍നാഷണല്‍ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 23ന് ദുബൈ അബൂഹൈല്‍ സ്‌കോട്ട് മിഷന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ അഡ്‌ഹോക്ക് ഹോംസ്‌റ്റൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ദുബൈ ദേര റാഫി ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പ്രധാന സ്‌പോണ്‍സറായ ബ്ലൂബെറി ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി കീഴൂരിനു നല്‍കി നിര്‍വഹിച്ചു.

ടൂര്‍ണമെന്റിലേക്കുള്ള ഫുട്‌ബോള്‍ കൈമാറ്റം സൈഫുദ്ദീന്‍ കീഴൂര്‍ നിര്‍വഹിച്ചു. ലക്കി സ്റ്റാര്‍ കീഴൂര്‍ യു.എ.ഇ പ്രസിഡണ്ട് സുലൈമാന്‍ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സമീര്‍ ജി.കോം വരും വര്‍ഷത്തേക്കുള്ള ക്ലബ്ബിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഒ.എം അബ്ദുല്ല ഗുരുക്കള്‍ ടൂര്‍ണമെന്റിനെ കുറിച്ച് വിശദീകരിച്ചു.

35 വര്‍ഷത്തോളമായി ദുബൈയില്‍ സേവനം നടത്തുന്ന ഡോ. അബ്ദുല്‍ ലത്വീഫ്, പഴയകാല ഫുട്‌ബോള്‍ താരം അബ്ദുര്‍ റഹ് മാന്‍ ഹാജി, 40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് കുഞ്ഞി എറമു, ലക്കി സ്റ്റാര്‍ സ്ഥാപകരായ ആസിഫ് മടത്തില്‍, അബ്ദുല്‍ അസീസ് എം.കെ, യു.എ.ഇ കമ്മിറ്റി സ്ഥാപകരായ സുലൈമാന്‍, സമീര്‍ ജി.കോം തുടങ്ങിയവരെ വിവിധ പ്രമുഖര്‍ ആദരിച്ചു.

സാബിര്‍ എ.എം.ടി., റസാഖ് കലട്ര, നരേഷ് ദുബൈ, ഉസ്മാന്‍ (ഒഫന്‍സ് കീഴൂര്‍), മുരളി (ബ്രദേര്‍സ് കീഴൂര്‍), മുഹമ്മദ് കുഞ്ഞി എംപ്ലയര്‍ (ജിംഖാന മേല്‍പറമ്പ്), അഷ്‌റഫ് (ചന്ദ്രഗിരി മേല്‍പറമ്പ്), അസ്ഹര്‍ (സ്‌പോട്ടിംഗ് ചെമ്പരിക്ക), ത്വയ്യിബ് (ഗ്രീന്‍ സ്റ്റാര്‍ ഒറവങ്കര), രാജേഷ് സ്വാമിക്കുട്ടി, അസീസ്, സുബൈര്‍, ബഷീര്‍ എം.എ, ശിഹാബ് പ്രസംഗിച്ചു. കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി കീഴൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കല്ലട്ര സ്വാഗതവും, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ മുത്തലിബ് ഹാജി നന്ദിയും പറഞ്ഞു.

ലക്കി സ്റ്റാര്‍ കീഴൂര്‍ യു.എ.ഇ ഇന്റര്‍നാഷണല്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 23ന്

Keywords : Cricket Tournament, Kasaragod, Kerala, UAE, Gulf, Logo, Lucky Star Kizhur, Lucky star Kizhur International football tournament on 23rd.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia