കോവിഡ് വ്യാപനം; മെയ് 8 മുതല്‍ കര്‍ഫ്യൂ സമയം നീട്ടാന്‍ തീരുമാനിച്ച് ഒമാന്‍
മസ്‌കത്ത്: (www.kasargodvartha.com 02.05.2021) മെയ് എട്ടു മുതല്‍ മെയ് 15വരെ കര്‍ഫ്യൂ സമയം വൈകുന്നേരം ഏഴുമുതല്‍ രാവിലെ നാലുവരെയാക്കാന്‍ തീരുമാനിച്ച് ഒമാന്‍. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് സുപ്രീംകമ്മിറ്റിയുടെ തീരുമാനം. അതേസമയം മെയ് എട്ടു മുതല്‍ മെയ് 15വരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെക്കാനും തീരുമാനമാനിച്ചു. നിലവില്‍ രാത്രി ഒമ്പതു മുതല്‍ രാവിലെ നാലു വരെയാണ് കര്‍ഫ്യൂ.
ഭക്ഷ്യകടകള്‍, എണ്ണ പമ്പുകള്‍, ആരോഗ്യ ക്ലിനികുകളും ആശുപത്രികളും, ഫാര്‍മസികള്‍, ഹോം ഡെലിവറി സേവനങ്ങള്‍ എന്നിവ നിരോധത്തില്‍ നിന്ന് ഒഴിവാക്കി. ഈദുല്‍ ഫിത്വര്‍ കടന്നു വരുന്ന ആഴ്ചയലിലാണ് ശക്തമായ നിയന്ത്രണം സര്‍കാര്‍ പ്രഖ്യപിച്ചിരിക്കുന്നത്.
മെയ് 11മുതല്‍ മൂന്നുദിവസം ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ വരേണ്ടതില്ലെന്നും സര്‍കാര്‍ സ്ഥാപനങ്ങളില്‍ വിദൂര തൊഴില്‍ സംവിധാനം നടപ്പിലാക്കാനും ഉത്തവിലുണ്ട്. സ്വകാര്യ സ്ഥാപനങ്ങളോടും ഈ ദിവസങ്ങളില്‍ ജോലി സ്ഥലങ്ങളിലേക്ക് വരേണ്ട തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈദുല്‍ ഫിത്വറിന് പെരുന്നാള്‍ നമസ്‌കാരവും പരമ്പരാഗത ഈദ് വിപണികളും നടത്തേണ്ടതില്ലെന്നും ബീച്ചുകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധയിടങ്ങളില്‍ ഒത്തുചേരുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ കൂടിച്ചേരലിനും കൂട്ടായുള്ള ആഘോഷ പരിപാടികള്‍ക്കും നിയന്ത്രണം ബാധകമാണ്.
Keywords: Muscat, News, Gulf, World, Top-Headlines, COVID-19, Lockdown, Lockdown hours to be extended from 7pm to 4am starting 8 May