E-Stores License mandatory | സഊദിയില്‍ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് ഇ-സ്റ്റോര്‍ ലൈസന്‍സ് നിര്‍ബന്ധം
Apr 19, 2022, 18:56 IST
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് ഇ-സ്റ്റോര്‍ ലൈസന്‍സ് നിര്‍ബന്ധം. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാണിജ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്‌തോ മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്ന് ഫ്രീലാന്‍സ് ലൈസന്‍സ് എടുത്തോ പ്രവര്‍ത്തനം നിയമവിധേയമാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഇ-കൊമേഴ്സ് ഇടപാടുകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും ഉപഭോക്തൃ-വ്യാപാരി അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വ്യാജ ബിസിനസുകള്‍ ഇല്ലാതാക്കുന്നതിനും വേണ്ടിയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ലൈസന്‍സില്ലാത്ത ഇസ്റ്റോറുകള്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.