സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കുവൈത്തിന്റെ പരിശ്രമം സന്തോഷം നല്‍കുന്നു: ഖത്തര്‍
Dec 15, 2017, 14:53 IST
ദോഹ:(www.kasargodvartha.com 15/12/2017) സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഗള്‍ഫില്‍ പ്രതിസന്ധി മറികടക്കാന്‍ വേണ്ടി ഇപ്പോഴും പ്രയത്‌നിക്കുന്ന കുവൈത്ത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് ഖത്തര്‍. മുഴുവന്‍ ജി.സി.സി അംഗരാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീര്‍ക്കാന്‍ കഴിയുന്ന പ്രശ്‌നമേ നിലവിലുള്ളൂ. ഖത്തര്‍ അത്തരത്തിലുള്ള ഏത് ചര്‍ച്ചക്കും തയ്യാറാണെന്നും വിദേശകാര്യ വക്താവ് ലുഅ്‌ലുവ അല്‍ഖാതിര്‍ പറഞ്ഞു. ജി.സി.സി സംവിധാനം പഴയത് പോലെ തന്നെ നിലനില്‍ക്കണമെന്നാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്. കുവൈത്ത് ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുത്തത് അതിനായാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ പൊതുകൂട്ടായ്മയായ ജി.സി.സി തകരരുതെന്നാണ് ഖത്തറിെന്റ നിലപാട്. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ച രാജ്യമാണ് ഖത്തര്‍. വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വക്താവ് ലുഅ്‌ലുവ അല്‍ഖാതിര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Doha, Gulf, Qatar, Kuwait, Press meet, Kuwait's efforts to resolve the economic crisis are giving happiness: Qatar, Top-Headlines