കുവൈതില്‍ രക്തപരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ചെന്ന കേസ്; 8 പ്രവാസികള്‍ക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷ
കുവൈത് സിറ്റി: (www.kvartha.com 20.02.2022) കുവൈതില്‍ രക്തപരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ എട്ട് പ്രവാസികള്‍ക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷ. മെഡികല്‍ ഫിറ്റ്നസ് ഇല്ലാത്ത, പകര്‍ചവ്യാധികള്‍ ബാധിച്ച പ്രവാസികളുടെ രക്തപരിശോധനാ ഫലത്തില്‍ പണം വാങ്ങി കൃത്രിമം നടത്തിയതിനാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കുവൈത് കോടതി ശിക്ഷ വിധിച്ചത്.
രാജ്യത്തെ റെസിഡന്റ് പെര്‍മിറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് പ്രവാസികളുടെ രക്തപരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ചതെന്നുമാണ് റിപോര്‍ട്. പ്രതികളില്‍ ഓരോരുത്തരും 10 വര്‍ഷം വീതം ശിക്ഷ അനുഭവിക്കണം. ഇന്‍ഡ്യക്കാരും ഈജിപ്ത് സ്വദേശികളുമാണ് കേസിലെ പ്രതികളെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
Keywords: News, Kuwait City, Gulf, World, Top-Headlines, Jail, Test, Case, Crime, Kuwait jails 8 expats for 10 years over fake medical tests.