അറിവ് ധാര്‍മികത ഉയര്‍ത്തണം: അഡ്വ. മേത്തര്‍
Nov 2, 2013, 19:14 IST
കുവൈത്ത് സിറ്റി: വ്യക്തിയുടെയും സമൂഹത്തിന്റെയും ധാര്‍മികത ഉയര്‍ത്താനുതകുന്ന അറിവാണ് യഥാര്‍ഥ അറിവെന്നും, വിദ്യാഭ്യാസത്തിന്റെ അഭാവമല്ല മൂല്യബോധത്തിന്റെ അഭാവമാണ് സമൂഹത്തില് വളര്‍ന്നു വരുന്ന ജീര്‍ണതകള്‍ക്കും അരക്ഷിതാവസ്ഥക്കും കാരണമെന്നും പ്രമുഖ പ്രഭാഷകനും കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. മായിന് കുട്ടി മേത്തര്‍ പ്രസ്താവിച്ചു. കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ വിദ്യാര്ഥി വിഭാഗമായ കുവൈത്ത് ഇസ് ലാമിക് സ്റ്റുഡന്റ്‌സ് കോണ്ഫറന്‌സിന്റെ (ഇസ്‌കോണ്) ഉദ്ഘാടന സമ്മേളനത്തില് മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അറിവുകളും ബിരുദങ്ങളും സ്വാര്‍ഥതയുടെയും ചൂഷണത്തിന്റെയും ഉപകരണങ്ങളായി മാറിയ ആധുനിക കാലത്ത് മനുഷ്യന് ഭൌതിക സൌകര്യങ്ങളുടെ അടിമകളായി മാറിയിരിക്കുകയാണ്. ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള തിരിച്ചറിവിനും വിജയത്തിലേക്ക് നയിക്കുന്ന വെളിച്ചത്തിനും സ്രഷ്ടാവില് നിന്നുള്ള മാര്‍ഗദര്‍ശനമാണ് ശരിയായ അവലംബം വിശ്വാസത്തിന്റെ നന്മ ജീവിതത്തില്‍ പ്രതിഫലിപ്പിച്ചു കൊണ്ട് സമൂഹത്തിന് മാതൃകയാകാന്‍ യുവതലമുറക്ക് സാധിക്കണമെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
കുവൈത്ത് ഔഖാഫ് ഇസ് ലാമിക മന്ത്രാലയത്തിലെ സാംസ്‌കാരിക വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് ദാവൂദ് അല്‍ അസൂസി സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യ സമൂഹത്തില്‍ നന്മയുടെ സന്ദേശം പ്രചരിപ്പിക്കുകയെന്ന ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മാതൃകാപരമായ പങ്കു വഹിക്കുന്ന ഇസ്‌ലാഹീ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യ സമൂഹത്തെ ഒന്നിപ്പിക്കുന്ന ഏകദൈവ വിശ്വാസത്തിന് പ്രബോധന രംഗത്ത് മുന്‍ഗണന നല്‍കണമെന്നും ആദര്‍ശവും അതിന്റെ രീതിശാസ്ത്രവും പ്രമാണബദ്ധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മാഗസിന്റെ പ്രകാശനവും ഖുര്‍ആന് ഹിഫ്ദ് തജ് വീദ് മത്സര വിജയികള്ക്കുള്ള സമ്മാനദാനവും ശൈഖ് അസൂസി നിര് വഹിച്ചു. ഇസ്‌കോണിനോടനുബന്ധിച്ച് ഒരു എക്‌സിബിഷനും സംഘടിപ്പിച്ചു. കുവൈത്തില് സമാധാനപ്രിയരായി ജീവിക്കുന്ന ഇന്ത്യന്‍ സമൂഹവും അവര്ക്കിടയില് ഇസ് ലാമിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഇസ് ലാഹീ സെന്ററും പ്രശംസയര്ഹിക്കുന്നുവെന്ന് കുവൈത്ത് പാര്‍ലമെന്റംഗം അലി അല്‍ ഉമൈര്‍് തന്റെ ആശംസാ പ്രസംഗത്തില് അഭിപ്രായപ്പെട്ടു. ഫിമ പ്രസിഡന്റ് എഞ്ചി. മുഖ്താര് മഅറൂഫ്, മസ്ജിദുല് കബീര് പ്രതിനിധി ശൈഖ് യൂസുഫ് ശുഐബ്, എം.എസ്.എം. മുന് ജനറല് സിക്രട്ടറി താജുദ്ദീന് സ്വലാഹി എന്നിവര്‍ ആശംസകളര്പ്പിച്ചു. മസ്ജിദുല് കബീര്‍ ഓഡിറ്റോറിയത്തില് നടന്ന സമ്മേളനത്തില്‍ ഇസ്‌ലാഹീ സെന്റര് പ്രസിഡന്റ് പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി ടി.പി.അബ്ദുല്‍ അസീസ് സ്വാഗതവും ജോയന്റ് സിക്രട്ടറി നന്ദിയും പറഞ്ഞു.
നാല് മണിക്ക് നടക്കുന്ന പാരന്റിങ് സെഷനിലും കൊച്ചുകുട്ടികള്‍ക്കുള്ള കളിച്ചങ്ങാടത്തിലും ഡോ.മുഹമ്മദ് ശഹീര്, പ്രൊഫ. ഹാരിസ് ബിന് സലീം, താജുദ്ദീന് സ്വലാഹി, കിസ്മ് പ്രസിഡന്റ് പി.എന്.അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
Keywords: Kerala, Dubai, Kuwait, city, KKIC, ISCON, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries.

Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752