കുവൈറ്റില്‍ വിദേശികള്‍ക്ക് വാങ്ങാവുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തുന്നു
Feb 22, 2018, 13:18 IST
കുവൈറ്റ്:(www.kasargodvartha.com 22/02/2018) കുവൈറ്റില്‍ വിദേശികള്‍ക്ക് സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പെടുത്തുന്നു. ഇനി മുതല്‍ വിദേശികള്‍ ഒന്നിലേറെ വാഹനങ്ങള്‍ വാങ്ങുന്നതിനാണ് നിയന്ത്രണം ഏര്‍പെടുത്തുന്നത്. ഇതു സംബന്ധിച്ചുള്ള തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശുവൈഇ പറഞ്ഞു.
റോഡിലെ തിരക്ക് കുറക്കല്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന നിയമ പരിഷ്കരണം അറബ് വംശജരടക്കം മുഴുവന്‍ വിദേശികള്‍ക്കും ബാധകമാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി. അഞ്ച് വാഹനങ്ങള്‍ സ്വന്തമായുള്ള ഗാര്‍ഹികത്തൊഴിലാളികള്‍ പോലും രാജ്യത്തുണ്ടെന്ന കണ്ടെത്തലാണ് അധികൃതരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതരുടെ തീരുമാനം.
ഗതാഗതക്കുരുക്കിന് പരിഹാര നിര്‍ദേശങ്ങള്‍ കണ്ടെത്തുന്നതിനായി നിയമിക്കപ്പെട്ട സമിതിയാണ് അറബ് വംശജരടക്കം കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകള്‍ ഉടമപ്പെടുത്താന്‍ അനുവദിക്കരുതെന്ന് ശുപാര്‍ശ നല്‍കിയത്.
വിദേശികളില്‍ ചിലര്‍ 60 മുതല്‍ 70 വരെ വാഹനങ്ങളുടെ ഉടമകളാണെന്നും ഗതാഗത വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത വിദേശികളുടെ പേരിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയാതായി ട്രാഫിക് വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശുവൈഇ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഭരണപരമായ ഉത്തരവ് വൈകാതെ ഉണ്ടാവുമെന്നും ട്രാഫിക് മേധാവി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kuwait, Gulf, Vehicles, Traffic, Kuwait is entrusted control of foreigners buying vehicles